For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡലുകള്‍ വാരാന്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍

ദില്ലി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തിന് വീരോചിതമായ യാത്രയയപ്പ്. ഏപ്രില്‍ 4 മുതല്‍ 15 വരെ നടക്കുന്ന ഗെയിംസില്‍ പങ്കെടുക്കാന്‍ 12 അംഗ ടീമാണ് ഇത്തവണ ഓസ്‌ട്രേലിയയിലെത്തുന്നത്.

2014ല്‍ ഗ്ലാസ്‌ഗോ ഗെയിംസില്‍ കേവലം ഒരു സ്വര്‍ണ മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. നാല് വെള്ളിയും ഒരു വെങ്കലവും ഇന്ത്യയ്ക്കും ലഭിച്ചു. ഇത്തവണ മികച്ച പ്രകടനം നടത്തി കൂടുതല്‍ സ്വര്‍ണം കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ സംഘം വ്യക്തമാക്കിക്കഴിഞ്ഞു.

boxing

ഏറ്റവും മികച്ച ടീമാണ് കോമണ്‍ വെല്‍ത്ത് ഗെയിംസിനായി പോകുന്നതെന്ന് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ് പറഞ്ഞു. ഏറെ പ്രതീക്ഷയുള്ള സംഘമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നമ്മുടെ ബോക്‌സര്‍മാര്‍ 30 മത്സരങ്ങളിലാണ് പങ്കെടുത്തത്. ഏറെ മെഡലുകള്‍ രാജ്യത്തിന് സമ്മാനിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍, മുന്‍ വനിതാ ലോക ചാമ്പ്യന്‍ സരിതാ ദേവി, മേരി കോം തുടങ്ങിയവരെല്ലാം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ് ഏഷ്യന്‍ ഗെയിംസിനും 2020ലെ ടോക്കിയോ ഒളിമ്പിക്‌സിനുമുള്ള ഇന്ത്യയുടെ സന്നാഹം കൂടിയായിരിക്കും.

Story first published: Sunday, March 18, 2018, 9:22 [IST]
Other articles published on Mar 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+