ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുവരുന്ന ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ബോക്‌സിങ് റിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷന്‍ ചൈനീസ് താരത്തെ 3-2 എന്ന സ്‌കോറിന് തോല്‍പ്പിച്ച് സെമിയിലെത്തി. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം അമിത് പംഘല്‍ കൊറിയയുടെ കിം ജാങ്ങിനെ 5-0 എന്ന നിലയില്‍ തോല്‍പ്പിച്ചും സെമിയില്‍ കടന്നു.
സെമിയിലെത്തിയതോടെ ഇരുവരും മെഡലുറപ്പിച്ചു. അതേസമയം, വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ 0-5 എന്ന നിലയില്‍ ഇന്ത്യയുടെ സര്‍ജുബാല ക്വാര്‍ട്ടറില്‍ ചൈനീസ് താരം യാങ് ചാങ്ങിനോട് തോറ്റു. 9 സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 50 ഇന്ത്യ മെഡലുകള്‍ നേടിയിട്ടുണ്ട്.

ഗെയിംസിന്റെ പത്താം ദിവസം പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മന്‍ജീത് സിങ്ങിന് സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെ മറ്റു സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.