For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് നീട്ടി, വര്‍ഷാവസാനം നടക്കും

2021 നവംബര്‍ 21 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് ചാംപ്യന്‍ഷിപ്പ്

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് മാറ്റി വച്ചു. ബാഡ്മിന്റണ്‍ ലോക ഫെഡറേഷനും (ബിഡബ്ല്യുഎഫ്) സ്പാനിഷ് ബാഡ്മിന്റണ്‍ ഫെഡറേഷനുമാണ് (എഫ്ഇഎസ്ബിഎ) ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ചു വരെ സ്‌പെയിനിലെ ഹ്യുല്‍വയിലാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുക.

badmin

സാധാരണയായി ആഗസ്റ്റിലാണ് ലോക ചാംപ്യന്‍ഷിപ്പ് സ്ഥിരമായി നടക്കാറുള്ളത്. എന്നാല്‍ അടുത്ത വര്‍ഷം ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഒളിംപിക്‌സ് നടക്കാനുള്ളതിനാല്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് നീട്ടുകയായിരുന്നു. ഇതാദ്യമായാണ് ഒളിംപിക്‌സും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പും ഒരേ വര്‍ഷം നടക്കുന്നതെന്ന പ്രത്യേകത കൂടി അടുത്ത വര്‍ഷമുണ്ട്. ഈ വര്‍ഷം ജൂലൈയിലായിരുന്നു ജപ്പാനിലെ ടോക്കിയോയില്‍ ഒളിംപിക്‌സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഒളിംപിക്‌സ് 2021ലേക്കു മാറ്റുകയായിരുന്നു.

ഒളിംപിക്‌സിന്റെയും അതിനു ശേഷമുള്ള പാരാലിംപിക്‌സിന്റെയും മല്‍സരക്രമം പരിഗണിച്ചാണ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പുനര്‍ ക്രമീകരിച്ചത്. 2021 ജൂലൈ 23 മുതല്‍ സപ്തംബര്‍ അഞ്ചു വരെ നീളുന്നതാണ് ഒളിംപിക്‌സും പാരാലിംപിക്‌സും. ലോക ചാംപ്യന്‍ഷിപ്പ് നവംബറിലേക്കു മാറ്റിയത് എല്ലാവരുടെയും താല്‍പ്പര്യവും സൗകര്യവും കൂടി പരിഗണിച്ചാണെന്നു ബിഡബ്ല്യുഎഫ് പ്രസിഡന്റ് പോള്‍ എറിക് ഹോയര്‍ വ്യക്തമാക്കി. പുതിയ ഷെഡ്യൂള്‍ താരങ്ങള്‍ക്കു ഒളിംപിക്‌സിനും ലോക ചാംപ്യന്‍ഷിപ്പിലും പങ്കെടുക്കാന്‍ മതിയായ സമയവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

2021ലെ ബിഡബ്ല്യുഎഫ് ടൂര്‍ണമെന്റിന്റെ അടുത്ത വര്‍ഷത്തെ കലണ്ടറിലെ ശേഷിച്ച മല്‍സരങ്ങളുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം, കൊവിഡ്-19നെ തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം ഉപേക്ഷിച്ചിരുന്നു. യുഎസ് ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300, ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000, ഏഷ്യ ചാംപ്യന്‍ഷിപ്പ് തുടങ്ങിയവാണ് റദ്ദാക്കിയത്.

Story first published: Saturday, May 2, 2020, 9:20 [IST]
Other articles published on May 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+