ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച തുടക്കം. പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരം എച്ച് എസ് പ്രണോയിയും ലക്ഷ്യം സെന്നും പ്രീ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ പുരുഷ ഡബിള്‍സില്‍ എംആര്‍ അര്ജുന് - ദ്രുവ് കപില സഖ്യവും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. പ്രണോയിയുടെ ജയം അപ്രതീക്ഷിതമായിരുന്നു.
ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?
രണ്ടാം സീഡുകാരനും മുന്‍ ലോക ഒന്നാം നമ്പറുകാരനുമായ കെന്റോ മൊമോട്ടായെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രണോയി വീഴ്ത്തിയത്. രണ്ട് തവണ ലോക ചാമ്പ്യനായിട്ടുള്ള മൊമോട്ടയ്ക്കെതിരേ എട്ട് മത്സരം കളിച്ച പ്രണോയ് നേടുന്ന ആദ്യ ജയമാണിത്. സ്കോര്‍ 21-17, 21-16. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യക്കാരനായ ലക്ഷ്യ സെന്നിനെയാണ് പ്രണോയിക്ക് നേരിടേണ്ടത്. ഒമ്പതാം സീഡായ ലക്ഷ്യ സെന്‍ സ്പെയിന്റെ ലൂയിസ് പിനാല്വെറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-17, 21-10.
ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം
അതേ സമയം അവസാന സീസണിലെ റണ്ണറപ്പായ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. 32ാം റാങ്കുകാരനായ സോ ജുന് പെങ്ങിനോടാണ് ശ്രീകാന്ത് തോറ്റത്. 34 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തോട് ശ്രീകാന്ത് തോറ്റത്. 18-21, 17-21. പുരുഷ ഡബിള്‍സില്‍ അര്ജുന്-ദ്രുവ് സഖ്യം അവസാന സീസണിലെ വെങ്കല മെഡല്‍ ജേതാക്കളായ ഡെന്മാര്ക്കിന്റെ കിം ആസ്ട്രുപ്-ആന്‍ഡേഴ്സ് സ്കാര്‍പ് റാസ്മുസന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം
അതേ സമയം അശ്വിനി പൊന്നപ്പ-എന്‍ സിക്കി റെഡ്ഡി സഖ്യം രണ്ട് റൗണ്ടില്‍ പുറത്തായി. ചൈനയുടെ ടോപ് സീഡായ ചെന്‍ ക്വിങ് ചീന്-ജിയ യി ഫാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. 42 മിനുട്ടാണ് മത്സരം നീണ്ടത്. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ് വാള് ഇന്നിറങ്ങും. തായ്ലന്ഡ് താരത്തെയാണ് സൈന നേരിടുന്നത്. പി വി സിന്ധുവിന്റെ അഭാവത്തില്‍ സൈനയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.