For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡററെ ഞെട്ടിച്ച ഇന്ത്യന്‍ പയ്യന്‍ — നാഗലിന്റെ ഉയര്‍ച്ചയില്‍ കോലിക്കുമുണ്ടൊരു പങ്ക്

റോജര്‍ ഫെഡററെ ഞെട്ടിച്ച ഇന്ത്യന്‍ പയ്യന്‍ - ഒരൊറ്റ മത്സരം കൊണ്ട് സുമിത് നാഗലിനെ കായിക ലോകം അറിഞ്ഞിരിക്കുന്നു. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം മത്സരത്തിനാണ് നാഗല്‍ ഇന്നലെ ഇറങ്ങിയത്. അരങ്ങേറ്റംതന്നെ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ. ടെന്നീസിലെ ഏറ്റവും ഭാഗ്യശാലി നാഗലാണെന്നു പറഞ്ഞാല്‍ എതിര്‍ വാദമുണ്ടാവില്ല.

ഭാഗ്യത്തിന്റെ അകമ്പടി മാത്രമല്ല

എന്നാല്‍ കേവലം ഭാഗ്യത്തിന്റെ അകമ്പടി കൂട്ടുപിടിച്ചല്ല നാഗല്‍ ഫെഡററെ നേരിട്ടത്. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ ഞെട്ടിക്കുക കൂടി ചെയ്തു ഈ ഹരിയാനക്കാരന്‍. ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് 6-4 എന്ന നിലയ്ക്ക് കീഴ്‌പ്പെടുത്തിയപ്പോള്‍ ടെന്നീസിലെ മറ്റൊരു അട്ടിമറിക്ക് ആരാധകര്‍ കണ്ണും കാതും കൂര്‍പ്പിച്ചു.

ആദ്യ സെറ്റിലെ തോല്‍വിയില്‍ പതറിയെങ്കിലും ഫെഡറര്‍ പൂര്‍വാധികം ശക്തിയോടെ ആക്രമണം അഴിച്ചുവിട്ടു; ബാക്കി മൂന്നു സെറ്റുകളിലും നാഗലിന് തോല്‍വി വഴങ്ങേണ്ടി വന്നു. മത്സരം തോറ്റെങ്കിലും ഫെഡററെ ഞെട്ടിച്ച പയ്യനെന്ന നിലയ്ക്ക് നാഗലിനെ കായിക ലോകം വാഴ്ത്തുകയാണ്.

കോലിക്കുമുണ്ടൊരു പങ്ക്

പറഞ്ഞുവരുമ്പോള്‍ സുമിത് നാഗലിന്റെ ഉയര്‍ച്ചയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കുമുണ്ടൊരു പങ്ക്. വിരാട് കോലി ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഒന്നരവര്‍ഷക്കാലം സുമിത് നാഗല്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി പരിശീലിച്ചതും കളിച്ചതും. ആദ്യം മഹേഷ് ഭൂപതിക്ക് കീഴിലായിരുന്നു നാഗല്‍ ടെന്നീസ് പരിശീലനം ആരംഭിച്ചത്.

പ്രശംസിച്ച് കോലി

തുടര്‍ന്ന് കാനഡയിലേക്കും പിന്നീട് ജര്‍മ്മനിയിലേക്കും താരം പരിശീലനത്തിനായി ചേക്കേറി. 2018 മുതല്‍ ജര്‍മ്മനിയിലെ നെന്‍സല്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് സുമിത് നാഗലിന്റെ ടെന്നീസ് പരിശീലനം. നേരത്തെ യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടിലേക്ക് നാഗല്‍ യോഗ്യത നേടിയതിന് പിന്നാലെ വിരാട് കോലി താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ജഡേജ റോഡ്‌സല്ല, അതുക്കുംമേലെ!! പറഞ്ഞത് ഇന്ത്യന്‍ ഫാന്‍, റോഡ്‌സിന്റെ മറുപടി ഇങ്ങനെ

മികച്ചു നിന്നു

22 -കാരന്‍ നാഗല്‍ തനിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്ന് ഫെഡറര്‍ ഇന്നലെ മത്സരശേഷം സൂചിപ്പിക്കുകയുണ്ടായി. ഉറപ്പുള്ള കരിയറാണ് താരത്തെ കാത്തിരിക്കുന്നത്. മികവിനെ കുറിച്ചുള്ള പൂര്‍ണ ബോധ്യം നാഗലിനുണ്ട്. തുടക്കാരന്റെ യാതൊരു പകര്‍ച്ചയും നാഗലിനില്ലെന്ന് ഫെഡറര്‍ മത്സരശേഷം പറഞ്ഞിരുന്നു.

ടെസ്റ്റ് റാങ്കിങിലും ബുംറ ഇഫക്ട്... രഹാനെയ്ക്കും മുന്നേറ്റം, ഒറ്റയടിക്ക് കയറിയത് 10 സ്ഥാനം

യാത്ര കഠിനം

ഇതേസമയം, സ്വപ്‌നതുടക്കം ലഭിച്ചെങ്കിലും അത്ര എളുപ്പുള്ളതായിരുന്നില്ല യുഎസ് ഓപ്പണിലേക്കുള്ള നാഗലിന്റെ യാത്ര. പോയവര്‍ഷം പരുക്കുകളോടാണ് നാഗല്‍ ഏറിയ സമയവും എതിരിട്ടത്. അഞ്ചു തവണ വിവിധ ടൂര്‍ണമെന്റുകളിലായി സെമി ഫൈനല്‍ കണ്ടെങ്കിലും മുന്നോട്ടു കുതിക്കാനായില്ല. ഹാംബര്‍ഗില്‍ നടന്ന എടിപി 500 ടൂര്‍ണമെന്റില്‍ യോഗ്യത നേടിയതാണ് പോയവര്‍ഷം നാഗല്‍ കുറിച്ച പ്രധാന നേട്ടം.

ചരിത്രത്തിൽ പേരുകുറിച്ചു

എന്നാല്‍ ഇവിടെയും ആദ്യ റൗണ്ടില്‍ റിച്ചാര്‍ഡ് ഗസ്‌ക്കറ്റിനോട് തോല്‍വി വഴങ്ങി താരം പുറത്താവുകയായിരുന്നു. എന്തായാലും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ സെറ്റിന് തോല്‍പ്പിച്ച ആദ്യ ഇന്ത്യന്‍ താരമായി സുമിത് നാഗല്‍ ചരിത്രത്തില്‍ പേരുകുറിച്ചുകഴിഞ്ഞു.

Story first published: Wednesday, August 28, 2019, 12:08 [IST]
Other articles published on Aug 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+