Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈന നെഹ്‍വാളിന് ഖേല്‍ രത്ന

Ssaina Nehwal
ദില്ലി: ബാഡ്‌മിന്റണ്‍ കളിക്കാരിയായ സൈന നേഹ്‍വാളിന് ഖേല്‍ രത്ന അവാര്‍ഡ് ലഭിയ്ക്കും. കായിക രംഗത്തെ ഏറ്റവും ഉന്നതമായ അവാര്‍ഡാണിത്. ലോക റാങ്കിംഗില്‍ രണ്ടാം നമ്പര്‍ കളിക്കാരിയാണ് സൈന നേഹ്‍വാള്‍.

ദേശീയ സ്പോര്‍ട്ട്സ് ദിനമായ ഓഗസ്റ്റ് 29 ന് രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് സൈനയ്ക്ക് ഈ അവാര്‍ഡ് നല്‍കുക. ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ഇന്ത്യ ആചരിയ്ക്കുന്നത്. 15 അംഗ സംഘമാണ് ഐകകണ്ഠേന സൈനയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഒളിംപ്യന്‍ പി.ടി.ഉഷയാണ് ഈ സമിതിയുടെ അധ്യക്ഷ.

ഒളിമ്പിക്സ് ബാഡ്‍മിന്റന്‍ മത്സരത്തില്‍ സിംഗിള്‍സ് ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ കൂടിയാണ് ഇരുപതുകാരിയായ സൈന.

സൈനയ്ക്ക് പുറമേ മറ്റ് 15 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കാനും 15 അംഗ സമിതി തീരുമാനിച്ചു. ഈ അവാര്‍ഡുകളും ഓഗസ്റ്റ് 29 ന് വിതരണം ചെയ്യും.

അര്‍ജുന അവാര്‍ഡ് ജേതാക്കള്‍:

കൃഷ്ണ പുനിയ- അത്‍ലറ്റിക്സ്
ദിനേശ് കുമാര്‍ - ബോക്സിംഗ്
പരിമഞ്ജന്‍ നെഗി- ചെസ്
ജുലന്‍ ഗോസ്വാമി - ക്രിക്കറ്റ്
ദീപക് മൊന്‍ഡല്‍ - ഫുട്ട്ബാള്‍
സുനില്‍ ഛെട്രി - ഫുട്ട്ബാള്‍
രാജീവ് തോമര്‍ - ഗുസ്തി
സന്ദീപ് സിംഗ് - ഹോക്കി
ജസ്ജിത് കൗര്‍ - ഹോക്കി
ജോസഫ് എബ്രഹാം - അത്‍ലറ്റിക്സ്
ജജ്‍സീര്‍ സിംഗ് -പാരാളിംപിക്സ്
ദിനേശ് - കബഡി
കപില്‍ ദേവ് - വോളിബാള്‍
റെഹാന്‍ ചോഞ്ച - നീന്തല്‍
രാജീവ് രജ്‍പുട്ട് - ഷൂട്ടിംഗ്

Story first published: Tuesday, September 2, 2014, 12:33 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+