
രണ്ടാഴ്ചയക്കുള്ളില്‍ രണ്ടാം തവണയാണ് ഇരുതാരങ്ങളും മുഖാമുഖമെത്തിയത്. ഡെന്മാര്‍ക്ക് ഓപണ്‍ ഫൈനലില്‍ ജൂലിയാനെയെ മറികടന്നാണ് സെയ്‌ന കിരീടം ചൂടിയത്.
ഇപ്പോള്‍ ലോകറാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള സെയ്‌ന ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്. ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിനുശേഷം ഇന്ത്യന്‍ താരത്തെ തേടി നിരവധി പരസ്യ കമ്പനികളാണെത്തിയിട്ടുള്ളത്.
റിതി സ്‌പോര്‍ട്‌സുമായി 40 കോടിയുടെ കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യയില്‍ ഇത്രയും വലിയ തുകയ്ക്ക് കരാറൊപ്പിടുന്ന ആദ്യ വനിതാതാരമെന്ന ബഹുമതിയും സെയ്‌ന സ്വന്തമാക്കിയിരുന്നു.
ലണ്ടന്‍ ഒളിംപിക്‌സില്‍ പരിക്കിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിങ് വാന്‍ പിന്മാറിയതോടെയാണ് ഇന്ത്യന്‍ താരത്തിന് വെങ്കലമെഡല്‍ ഉറപ്പായത്.