ഹൈദരാബാദ്: നിരാശ മാത്രം സമ്മാനിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിലെ ആദ്യ രണ്ട് ദിനങ്ങള്‍ക്ക് ശേഷം കിരീട പ്രതീക്ഷയായ സൈന നെഹ് വാളിലൂടെ ആതിഥേയര്‍ വിജയം രുചിയ്ക്കുന്നു. രണ്ടാം റൗണ്ടില്‍ റഷ്യയുടെ അനസ്താസിയ പ്രോകോപെന്കോയെയാണ് സൈന പരാജയപ്പെടുത്തിയത്.
ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്കോര്‍: 21-10, 13-21, 21-17. ലോക ആറാം നമ്പര്‍ താരമായ സൈനയ്ക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. ലോക ആറാം നമ്പര്‍ താരമായ സൈന ചിക്കന്‍ പോക്സ് ബാധിച്ചതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും ഒഴിഞ്ഞുനിന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് താരം പരിശീലനം പുനരാരംഭിച്ചത്.
പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷയായ സൈന ചാന്പ്യന്ഷിപ്പില് മാറ്റുരയ്ക്കുന്നത്. നേരത്തെ പി കാശ്യപ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ആദ്യ ദിവസം പുരുഷ സിംഗിള്‍സില്‍ ചേതന്‍ ആനന്ദ് വിജയിച്ചിരുന്നു.