Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കശ്യപിനു പിന്നാലെ സൈനയും ക്വാര്‍ട്ടറില്‍

Saina Nehwal
ലണ്ടന്‍: ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഹോളണ്ടിന്റെ ജി യാനോയെ 21-14, 21-16 എന്ന സ്‌കോറിന്‌ പരാജയപ്പെടുത്തിയാണ്‌ സൈന ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്‌.

ലോക ഇരുപതാം നമ്പര്‍ താരമാണ്‌ ജി യാവോ. 40 മിനിറ്റു നേരം നീണ്ടു നിന്ന മത്സരത്തിന്‌ ഒടുവില്‍ ആണ്‌ സൈന ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്‌ക്ക്‌ ശക്തി പകര്‍ന്ന്‌ സൈന പ്രീ ക്വാര്‍ട്ടര്‍ എന്ന കടമ്പ കടന്ന്‌ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്‌.

ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പി കശ്യപ്‌ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ സൈനയും ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്‌. ശ്രീലങ്കയുടെ നിലുക കരണരത്‌നയെ 21-14, 15-21, 21-9ന്‌ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്‌.

ഒളിംപിക്‌സ്‌ ബാഡ്‌മിന്റണ്‍ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം ആണ്‌ കശ്യപ്‌. മലേഷ്യയുടെ ഒന്നാം നമ്പര്‍ താരം ലീ ചോങ്‌ വെയ്‌ ആണ്‌ ക്വാര്‍ട്ടറില്‍ കശ്യപിന്റെ എതിരാളി.

Story first published: Thursday, August 2, 2012, 12:10 [IST]
Other articles published on Aug 2, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+