Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈന തുടങ്ങി;ഇന്ത്യയ്‌ക്ക്‌ പ്രതീക്ഷ

Saina Nehwal
ലണ്ടന്‍: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൈന നെഹ്‌വാളിന്‌ ലണ്ടനില്‍ വിജയത്തോടെ തുടക്കം. തുടര്‍ച്ചയായ തോല്‍വികളാല്‍ തളര്‍ന്നിരിക്കുന്ന ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്താന്‍ സൈനയ്‌ക്ക്‌ ഈ വിജയത്തോടെ കഴിഞ്ഞു.

അതുപോലെ ബോക്‌സിങ്ങില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യുടെ തന്നെ ജയ്‌ ഭഗവാനും വിജയം. 60 കിലോഗ്രാം വ്യക്തിഗത ഇനത്തില്‍ സിഷെല്‍സിന്റെ ആന്‍ഡ്രിക്‌ അലിസോപ്പിനെ ആണ്‌ ജയ്‌ ഭഗവാന്‍ പരാജയപ്പെടുത്തിയത്‌. ജയ്‌ ഭഗവാന്‍ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ കടന്നിരിക്കുകയാണ്‌.

സ്വിസ്‌റ്റര്‍ലന്‍ഡിന്റെ സബ്രീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പിച്ചാണ്‌ സൈനയുടെ ജയം. സ്‌കോര്‍ 21-9, 21-4. കഴിഞ്ഞ ബീജിങ്‌ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ സൈന ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ്‌.

തായ്‌ലന്‍ഡ്‌ ഗ്രാന്റ്‌ പ്രി, ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ്‌ എന്നിവയില്‍ കിരീടം ചൂടിയ സൈനയ്‌ക്ക്‌ ഒളിംപിക്‌സ്‌ മെഡല്‍ ഒരിക്കലും ഒരു ബാലികേറാമലയാവുകയും ഇല്ല.

അതുപോലെ തുഴച്ചിലിലും ഇന്ത്യയ്‌ക്ക്‌ മുന്നേറ്റം ഉണ്ടായി. സിംഗിള്‍സ്‌ സ്‌കള്‍ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സ്വര്‍ണ്‌ സിങ്ങിന്റെ മുന്നേറ്റം തികച്ചും അപ്രതീക്ഷിതം ആയിരുന്നു.

അതേസമയം സൗമ്യജിത്ത്‌ ഘോഷ്‌ പുരുഷ ടേബിള്‍ ടെന്നിസില്‍ രണ്ടാം റൗണ്ടിലെ പരാജയത്തോടെ പുറത്തായി. ബാഡ്‌മിന്റണ്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ജ്വാല ഗുട്ട- വി ദിജു സഖ്യത്തിന്‌ രണ്ടാം വട്ടവും പരാജയം. ഒരു കളി കൂചി ബാക്കിയുള്‌ല ഈ സഖ്യത്തിന്റെ മുന്നേറ്റ സാധ്യത വളരെ കുറവാണ്‌.

അതുപോലെ ബാഡ്‌മിന്റണ്‍ വനിതാ ഡിള്‍സില്‍ ജ്വാല - അശ്വിനി പൊന്നപ്പ സഖ്യത്തിലും തോല്‍വി.

Story first published: Monday, July 30, 2012, 12:37 [IST]
Other articles published on Jul 30, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+