
ബാഡ്‌മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ ജ്വാല ഗുട്ട - വി ദിജു സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇന്തോനേഷ്യയുടെ ലാന്റോവി - നക്‌സീര്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയം ഏറ്റു വാങ്ങിയത്.
16-21, 12-21 ആണ് ബാഡ്‌മിന്റണ്‍ മിക്‌സഡ് ഡബിള്‍സിലെ സ്‌കോര്‍. ഇത് ഗ്രൂപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ആയിരുന്നു. അടുത്ത മത്സരം ഞായറാഴ്‌ച ഡെന്‍മാര്‍ക്കിനെതിരെ നടക്കും.
ഗ്രൂപ്പ് 'സി'യില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സഖ്യത്തിന് ഇനി രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്.
അമ്പെയ്‌ത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ജപ്പാനോട് എലിമിനേഷന്‍ റൗണ്ടില്‍ തോറ്റാണ് പുറത്തായിരിക്കുന്നത്.