Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഓപ്പണിലെ കണക്കുതീര്‍ത്ത് സിന്ധു; ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍

പാരീസ്: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ഒന്നാം റൗണ്ട് പുറത്താകലിന് കാരണക്കാരിയായ എതിരാളിക്കെതിരെ കണക്കുതീര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധു. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കന്‍ താരമായ ബെയ്വന്‍ സാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചു. സ്‌കോര്‍ 21-17, 21-18. മത്സരം 34 മിനിറ്റ് നീണ്ടുനിന്നു. ജാപ്പനീസ് താരം സയാക സാറ്റോ ആണ് സിന്ധുവിന്റെ അടുത്ത എതിരാളി.

രണ്ടു സെറ്റുകളിലും സിന്ധുവിന് ജയം അനായാസമായിരുന്നില്ല. ഇരുതാരങ്ങള്‍ക്കും പരസ്പരം അറിയാമെന്നതുകൊണ്ടുതന്നെ മത്സരം വീറും വാശിയുമേറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഓപ്പണിന്റെ ഫൈനലിലും സാങ്ങിനോട് തോറ്റിരുന്നതിനാല്‍ സമ്മര്‍ദ്ദം സിന്ധുവിനായിരുന്നു. എന്നാല്‍, ഇത്തവണ പിഴവുകള്‍തീര്‍ത്ത് മുന്നേറിയ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.

pvsindhuallenglandbadminton

സമീപകാലത്ത് മോശം ഫോമിലാണ് സിന്ധു കളിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് ഫൈനലിനുശേഷം കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഫൈനല്‍ തോല്‍വികളും താരത്തെ സമ്മര്‍ദ്ദിലാക്കുന്നുണ്ട്. ഡെന്മാര്‍ക്ക് ഓപ്പണില്‍ സൈന നേവാള്‍ ഫൈനലിലെത്തിയപ്പോള്‍ ബെയ്വന്‍ സാങ്ങിനോട് 17-21, 21-16, 18-21 എന്ന സ്‌കോറിനാണ് സിന്ധു ആദ്യ റൗണ്ടില്‍ തോറ്റത്. ഫ്രഞ്ച് ഓപ്പണിലൂടെ താരത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഡിബാല ഗോളില്‍ യുനൈറ്റഡിനെ വീഴ്ത്തി യുവന്റസ്... റയല്‍, ബയേണ്‍, റോമ, സിറ്റി മുന്നേറി

Story first published: Wednesday, October 24, 2018, 10:09 [IST]
Other articles published on Oct 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+