ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ സീസണ് ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ രണ്ടാം മത്സരത്തില്‍ ജയിച്ചു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സമീര്‍ തോല്‍പ്പിച്ചത്. സ്കോര്‍. 21-16, 21-7. ആദ്യ മത്സരത്തില്‍ തോറ്റ സമീര്‍ ഇതോടെ നോക്കൗണ്ട് റൗണ്ടിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്തി.
ആവര്‍ത്തിച്ചാല്‍ ഇനിയും കഴുത്തിന് പിടിക്കും!! ഹിറ്റ്മാന് യുവിയുടെ മുന്നറിയിപ്പ്, സംഭവം ഇങ്ങനെ...
ലോക പത്താം റാങ്കുകാരനായ സുഗിയാര്തോയ്ക്കെതിരെ പതിനാലാം റാങ്കിലുള്ള സമീര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 40 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ രണ്ടു സെറ്റിലും സമീര്‍ ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ സുഗിയാര്തോ ഭീഷണിയുയര്‍ത്തിയെങ്കിലും അവസാന പോയന്റുകളില്‍ എതിരാളിയെ മറികടന്ന് സമീര്‍ ജയം നേടുകയായിരുന്നു. രണ്ടാം സെറ്റില്‍ ഒരവസരത്തിലും സുഗിയാര്തോ മികവിലേക്കുയര്‍ന്നില്ല.
നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സമീര്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള സെറ്റുകളിലാണ് കീഴടങ്ങിയത്. സ്കോര്‍ 18-21, 6-21. അതേസമയം, ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 24-22, 21-15 എന്ന സ്കോറിന് തോല്‍പ്പിച്ച് ഇന്ത്യയുടെ പിവി സിന്ധു വര്‍ഷാവസാനം പ്രതീക്ഷയിലാണ്.