ആവര്‍ത്തിച്ചാല്‍ ഇനിയും കഴുത്തിന് പിടിക്കും!! ഹിറ്റ്മാന് യുവിയുടെ മുന്നറിയിപ്പ്, സംഭവം ഇങ്ങനെ...

മുംബൈ: ദേശീയ ടീമിലേക്കു മടങ്ങിവരവ് സ്വപ്‌നം കാണുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കഴിഞ്ഞ ദിവസം 37ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ ടീം ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ടീമിലെ എല്ലാവര്‍ക്കും പ്രിയങ്കരനാണ് യുവി. മുന്‍ ടീമംഗങ്ങളുമായി എല്ലായ്‌പ്പോഴും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
പിറന്നാള്‍ ദിനമായ ഡിസംബര്‍ 12നു യുവിക്കു ആശംസകളുമായി പല താരങ്ങളും രംഗത്തുവന്നിരുന്നു. ഇതില്‍ ഒരു ട്വീറ്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹിറ്റ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന രോഹിത് ശര്‍മ യുവിക്കു നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യുവിയുടെ വളരെ അടുത്ത സുഹൃക്കളില്‍ ഒരാള്‍ കൂടിയാണ് രോഹിത്.
ട്വീറ്റ് ഇങ്ങനെ
ഐപിഎല്ലില്‍ യുവിക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് രോഹിത് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. രോഹിത് മുംബൈ ഇന്ത്യന്‍സിനായും യുവി കിങ്‌സ് ഇലവന്‍ പഞ്ചാബിനായും കളിക്കുന്നതിനിടെയുള്ള സംഭവമാണ് പശ്ചാത്തലം. ബാറ്റിങിനിടെ പുറത്തായി മടങ്ങുന്ന രോഹിത്തിന്റെ കഴുത്തില്‍ പിടിച്ച് യുവി തമാശയായി എന്തോ പറയുന്നത് ചിത്രത്തില്‍ കാണാം. എപ്പോഴും സൂപ്പര്‍ സ്റ്റാറായ യുവിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം രോഹിത്തിന്റെ ട്വീറ്റ്.

യുവിയുടെ കലക്കന്‍ മറുപടി
രോഹിത്തിന്റെ പിറന്നാള്‍ ആശംസയ്ക്കു കലക്കന്‍ മറുപടിയാണ് യുവി നല്‍കിയത്. അടുത്ത തവണ നീ 37ന് പുറത്തായാല്‍ ഇതുപോലെ കഴുത്തിനു പിടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ രോഹിത് 37 റണ്‍സിന് പുറത്തായിരുന്നു. മികച്ച ഫോമിലായിരുന്ന അദ്ദേഹം നതാന്‍ ലിയോണിനെതിരേ സിക്‌സര്‍ നേടി തൊട്ടടുത്ത പന്തിലും അതുപോലൊരു ഷോട്ടിന് ശ്രമിച്ചു പുറത്താവുകയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ശേഷം രോഹിത് ഇത്തരത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. രോഹിത് പുറത്തായ രീതിയില്‍ യുവിയും നിരാശനായിരുന്നു. ഇതേ തുടര്‍ന്നാണ് പിറന്നാള്‍ ആശംസയ്ക്കു ഇത്തരത്തിലുള്ള രസകരമായ മറുപടി യുവി നല്‍കിയത്.

ഐപിഎല്‍ പ്രതീക്ഷയില്‍ യുവി
അടുത്ത സീസണിലെ ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് ഇനി യുവിയുടെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു യുവിയെ പഞ്ചാബ് അടുത്തിടെ ഒഴിവാക്കിയിരുന്നു.
ഡിസംബര്‍ 18ന് നടക്കുന്ന താരലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസി തനിക്കായി രംഗത്തു വരുമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications