സൈനയുടെ തിരിച്ചുവരവിന്റെ രഹസ്യം വെളിപ്പെടുത്തി മുന്‍ പരിശീലകന്‍
ബെംഗളുരു: വിരമിക്കലിന്റെ വക്കില്‍ നിന്നും തിരിച്ചെത്തിയ താരമാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. നിരന്തരമായ പരിക്കും ഫോമില്ലായ്മയും മൂലം പിന്നോക്കംപോയ താരം ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം നേടി മികച്ച തിരിച്ചുവരവ് നടത്തി. സൈനയെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലാത്തതിന് കാരണമുണ്ടെന്നാണ് മുന്‍ പരിശീലകനും ഇന്ത്യന്‍ താരവുമായിരുന്ന വിമല്‍ കുമാര്‍ പറയുന്നത്.
ടീം ഇന്ത്യക്ക് ഫുള്‍ മാര്‍ക്കില്ലായിരുന്നു, ഇപ്പോള്‍ 100ല്‍ 100!! കാരണം ആ താരമെന്ന് ഗവാസ്‌കര്‍
ഇന്ത്യയിലെ ഏറ്റവും മനക്കരുത്തുള്ള ബാഡ്മിന്റണ്‍ താരമാണ് സൈനയെന്ന് വിമല്‍ കുമാര്‍ പറഞ്ഞു. അതുതന്നെയാണ് സൈനയുടെ വിജയരഹസ്യവും. ഗോപീചന്ദില്‍നിന്നും മാറിയശേഷം 2014 മുതല്‍ 2017വരെ സൈന വിമല്‍കുമാറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. പരിക്കും ഫോമില്ലായ്മയും മറികടക്കാന്‍ സൈനയെ പ്രാപ്തയാക്കിയത് മാനസികമായ കരുത്താണെന്ന് വിമല്‍ കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പുരുഷകളിക്കാരേക്കാള്‍ മാനസിക കരുത്തുള്ള താരമാണ് സൈനയെന്ന് താന്‍ പറയും. കോര്‍ട്ടിലിറങ്ങിക്കഴിഞ്ഞാല്‍ സൈന ചിന്തിച്ചുകൂട്ടുന്ന സ്വാഭാവക്കാരിയല്ല. വേദന ആക്രമിച്ചാലും എതിരാളി കരുത്തയായാലും കളിയില്‍ പിറകിലായാലും സൈന എളുപ്പം കീഴ്‌പ്പെടില്ല. അവസാന നിമിഷം വരെ പൊരുതാനുള്ള ശേഷി സൈനയ്ക്കുണ്ടെന്നും മുന്‍ പരിശീലകന്‍ പറഞ്ഞു.
സൈനയ്ക്കും പിവി സിന്ധുവിനും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനാകാനുള്ള ശേഷിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇന്തോനേഷ്യയിലെ വിജയം സൈനയ്ക്ക് കൂടുതല്‍ ആത്മവിശ്വാസമേകും. കരോലിന മാരിനും ലോക ഒന്നാം നമ്പര്‍ താരം തായ് സുവും പരിക്കിന്റെ പിടിയിലാണ്. ഈ താരങ്ങള്‍ വിട്ടുനില്‍ക്കുന്നത് ഇന്ത്യയ്ക്ക് ഓള്‍ ഇംഗ്ലണ്ട് കിരീടം നേടാന്‍ സുവര്‍ണാവസരമൊരുക്കുമെന്നും വിമല്‍ കുമാര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications