Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; സെമിയില്‍ സായ് പ്രണീത് പൊരുതിത്തോറ്റു

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം സായ് പ്രണീത് പൊരുതിത്തോറ്റു. സെമി ഫൈനലില്‍ ജാപ്പനീസ് താരം കെന്റോ മൊമൊട്ടയാണ് പ്രണീതിന്റെ കുതിപ്പിന് വിരാമമിട്ടത്. സ്‌കോര്‍ 18-21, 12-21. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ സായ് ടോപ് സീഡ് താരത്തിനെതിരെ മിന്നുന്ന കളിയാണ് കാഴ്ചവെച്ചത്. എന്നാല്‍, ജയം എത്തിപ്പിടിക്കാനായില്ല.

ടീം ഇന്ത്യയില്‍ രണ്ടു ഗ്രൂപ്പ്? കോലി- രോഹിത് തര്‍ക്കം സത്യമോ? പ്രതികരിച്ച് ഭരണസമിതി

ആദ്യ സെറ്റില്‍ മൊമൊട്ടയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്താന്‍ പ്രണീതിന് കഴിഞ്ഞു. ലോക ഒന്നാം നമ്പര്‍ താരമായ മൊമൊട്ടയുടെ പരിചയസമ്പത്തിന് മുന്നില്‍ രണ്ടാം സെറ്റ് സായ് ഏകപക്ഷീയമായി തോല്‍ക്കുകയായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തില്‍ കളിച്ച ഇന്ത്യന്‍ താരം ഒട്ടേറെ അനാവശ്യ പിഴവുകള്‍ വരുത്തിയതും എതിര്‍ താരത്തിന് നേട്ടമായി. പ്രണീതിന്റെ പുറത്താകലോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

saipraneeth

കഴിഞ്ഞദിവസം പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയോടാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍ 18-21, 15-21. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലിലും സിന്ധു ഇതേ താരത്തോട് തോല്‍വി വഴങ്ങിയിരുന്നു. ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്‍ ജോഡികളായ കുമാറ, സൊനോദ സഖ്യത്തോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍ 21-19, 21-18. രണ്ട് സെറ്റിലും ലോക രണ്ടാം നമ്പര്‍ താരങ്ങള്‍ക്കെതിരെ ഉജ്വല പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.

Story first published: Saturday, July 27, 2019, 11:27 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+