Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ചെന്നൈയെ വീഴ്ത്തി മുംബൈ റോക്കറ്റ്‌സ് സെമിയില്‍

പൂണെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ മത്സരത്തില്‍ ചെന്നൈ സ്മാഷേഴ്‌സിനെ തോല്‍പ്പിച്ച് മുംബൈ റോക്കറ്റ്‌സ് സെമിയില്‍ പ്രവേശിച്ചു. നാലു മത്സരങ്ങളിലും മുംബൈ ആധിപത്യം പുലര്‍ത്തി. ഇന്ത്യന്‍ താരങ്ങളായ സമീര്‍ വര്‍മയും പി കശ്യപും തമ്മിലുള്ള പുരുഷ സിംഗിള്‍സായിരുന്നു ഇരു ടീമുകളുടേയും ഏറ്റുമുട്ടലില്‍ ശ്രദ്ധേയമായത്. സീസണില്‍ മൂന്നു മത്സരങ്ങള്‍ ജയിച്ചാണ് മുംബൈ സെമിയിലെത്തിയത്.
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെതിരെ ഇറങ്ങുന്നു
പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ശക്തമായൊരു പോരാട്ടത്തില്‍ കശ്യപിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 12-15, 15-13, 15-9. ദീര്‍ഘകാലം പരിക്കുമൂലം വിട്ടുനില്‍ക്കുകയായിരുന്ന കശ്യപ് അടുത്തിടെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ സജീവമായത്. എന്നാല്‍, രണ്ടാം വരവില്‍ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍കൂടിയായ കശ്യപിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യ സെറ്റിലൊഴികെ കശ്യപ് സമീറിനെതിരെ നിറംമങ്ങി.

sameerverma

മറ്റൊരു പുരുഷ സിംഗിള്‍സില്‍ ആന്‍ഡേഴ്‌സ് ആന്‍ഡന്‍സെന്‍ രാജീവ് ഒസേപ്പിനെ 15-14, 15-11 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. മിക്‌സഡ് ഡബിള്‍സില്‍ പിയ സെബാദിയ, കിം ജി ജങ് ജോഡി ചെന്നൈയുടെ അഡ്‌കോക്ക്, ഗാബി ആഡേകോക്ക് സഖ്യത്തെ 15-14, 15-14 എന്ന സ്‌കോറിനും വീഴ്ത്തി. വനിതാ സിംഗിള്‍സില്‍ മുംബൈയുടെ അനുര പ്രഭുദേശായി, സങ് ജിയോട് 7-15, 8-15 എന്ന സ്‌കോറിന് തോറ്റു. പുരുഷ ഡബിള്‍സില്‍ മുംബൈ സഖ്യമായ കിം ജി ജങ്, ലീ യങ് സഖ്യം ചിന്‍ ചങ്, സമീത് റെഡ്ഡി കൂട്ടുകെട്ടിനെ 15-8, 15-10 എന്ന സ്‌കോറിനും കീഴ്‌പ്പെടുത്തി.

Story first published: Sunday, January 6, 2019, 12:36 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+