വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; സമീര്‍ വര്‍മയുടെ മികവില്‍ അവാധെയെ ഞെട്ടിച്ച് മുംബൈ

പൂണെ: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ മത്സരത്തില്‍ ഇന്ത്യന്‍താരം സമീര്‍ വര്‍മയുടെ മികവില്‍ മുംബൈ റോക്കറ്റ്‌സ് അവാധെ വാരിയേഴ്‌സിനെ 5-2 എന്ന നിലയില്‍ തോല്‍പ്പിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി ആന്റോണ്‍സണും പിന്നില്‍ നിന്നും പൊരുതിക്കയറിയ സമീര്‍ വര്‍മയുമാണ് കരുത്തരായ അവാധെ വാരിയേഴ്‌സിനെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്ക് തുണയായത്.
തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം; ക്രിക്കറ്റ് സൂപ്പര്‍താരം പാര്‍ലമെന്റിലേക്ക്
വനിതാ സിംഗിള്‍സില്‍ അവാധെയുടെ ബെയ്‌വന്‍ സാങ് മുംബൈയുടെ ശ്രേയാന്‍ഷി പര്‍ദേശിക്കെതിരെ ഏകപക്ഷീയമായ ജയത്തോടെയാണ് ആരംഭിച്ചത്. ലോക പത്താം നമ്പര്‍ താരമായ സാങ് 15-10, 15-10 എന്നിങ്ങനെ ആധികാരിക ജയം സ്വന്തമാക്കി. എന്നാല്‍, പുരുഷ ഡബിള്‍സില്‍ ജയിച്ച മുംബൈ അവാധെയെ ഒപ്പംപിടിച്ചു. മുംബൈയുടെ ലീ യോങ്, കിം ജി ജങ് സഖ്യം അവാധെയുടെ യാങ് ലീ, അര്‍ജുന്‍ സഖ്യത്തെ 15-7, 15-9 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്.

sameer

പിന്നീട് നടന്ന പുരുഷ സിംഗിള്‍സ് അട്ടിമറി മുംബൈയുടെ കുതിപ്പിന് നിര്‍ണായകമായി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സണ്‍ വാന്‍ ഹോയെ ലോക 18-ാം റാങ്കുകാരന്‍ അന്റോണ്‍സെന്‍ 6-15, 15-11, 15-14 എന്ന സ്‌കോറിനാണ് ഞെട്ടിച്ചത്. നാലാം മത്സരത്തില്‍ സമീര്‍വര്‍മയും ജയിച്ചതോടെ മുംബൈ അഭേദ്യമായ ലീഡ്‌നേടി. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന സമീര്‍വര്‍മ ബാഡ്മിന്റണ്‍ ലീഗിലും ഫോം തുടരുകയാണ്.

സമീര്‍ വര്‍മ അവാധെയുടെ ലീ ഡോങ്ങിനെ 15-11, 8-15, 15-11 എന്ന സ്‌കോറിനായിരുന്നു കീഴ്‌പ്പെടുത്തിയത്. അവസാന സെറ്റില്‍ പിന്നില്‍നിന്നും പൊരുതിക്കയറി സമീര്‍ വിജയത്തിലെത്തിലെത്തുകയായിരുന്നു. ഒടുവിലായി നടന്ന മിക്‌സഡ് ഡബിള്‍സിലും മുംബൈ ജയം സ്വന്തമാക്കി. മുംബൈയ്ക്കുവേണ്ടി ജങ്, ബെര്‍നാഡെത്ത് സഖ്യം ക്രിസ്റ്റ്യന്‍സെന്‍, അശ്വിനി പൊന്നപ്പ സഖ്യത്തെ 15-10, 7-15, 15-13 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

Story first published: Tuesday, January 1, 2019, 9:57 [IST]
Other articles published on Jan 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X