For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; സൈനയ്ക്ക് തോല്‍വി, അവാധെ വാരിയേഴ്‌സിന് ജയം

ബെംഗളുരു: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ അവാധെ വാരിയേഴ്‌സ് നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനെ 5-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ഇതോടെ പോയന്റ് ടേബിളില്‍ അവാധെ ഒന്നാം സ്ഥാനക്കാരായി. ലോക പത്താം നമ്പര്‍ താരമായ ബെയ്‌വന്‍ സാങ്ങിനോട് സൈന നേവാള്‍ തോറ്റതാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ ടീമിന് വിനയായത്.

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; സിന്ധു ജയിച്ചിട്ടും ഹൈദരാബാദിന് തോല്‍വി
ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ അവാധെയുടെ ലീ ഡോങ് കെയുന്‍ വിജയംകണ്ടു. ടിയാന്‍ ഹുവായിയെ 15-10, 15-12 എന്ന സ്‌കോറിനാണ് ലീ തോല്‍പ്പിച്ചത്. പിന്നീട് നടന്ന മിക്‌സഡ് ഡബിള്‍സിലും അവാധെയ്ക്കായിരുന്നു ജയം. മതിയാസ് ക്രിസ്റ്റ്യന്‍സെന്‍, അശ്വിനി പൊന്നപ്പ ജോഡി ലിയാന്‍ മിന്‍ ചുന്‍, കിം ഹാ ന സഖ്യത്തെ 15-7, 15-14 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.

 badminton

ശ്രദ്ധേയമായ വനിതാ സിംഗിള്‍സില്‍ ബെയ്‌വന്‍ സാങ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തി. 11-15, 15-11, 15-7 എന്ന സ്‌കോറിനായിരുന്നു അവാധെയുടെ വിജയം. അതേസമയം, പുരുഷ സിംഗിള്‍സില്‍ അവാധെയുടെ ഹോ സണ്‍ നോര്‍ത്ത് ഈസ്റ്റിന്റെ ടെനോങ്‌സ്‌കിനോട് തോറ്റു. സ്‌കോര്‍ 8-15, 10-15. ഒടുവിലായി നടന്ന പുരുഷ ഡബിള്‍സില്‍ യാങ് ലീ, അര്‍ജുന്‍ സഖ്യം അവാധെയ്ക്കായി ജയം കണ്ടെത്തി. ധ്രുവ് കപില, ഇയോന്‍ യോ സഖ്യത്തെ 15-5, 15-12 എന്ന സ്‌കോറിനാണ് അവാധെ തോല്‍പ്പിച്ചത്.

Story first published: Thursday, January 10, 2019, 10:14 [IST]
Other articles published on Jan 10, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+