For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; സിന്ധു ജയിച്ചിട്ടും ഹൈദരാബാദിന് തോല്‍വി

ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ പിവി സിന്ധുവിന്റെ ഹൈദരാബാദ് ഹണ്ടേഴ്‌സ് ദില്ലി ഡാഷേഴ്‌സിനോട് തോറ്റു. 4-3 എന്ന നിലയിലായിരുന്നു ദില്ലിയുടെ ജയം. മത്സരത്തില്‍ പിവി സിന്ധു ജയിച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. നേരത്തെതന്നെ സെമിയില്‍ കടന്നതിനാല്‍ ഹൈദരാബാദിനെ മത്സരഫലം ബാധിക്കില്ല.

മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വിജയത്തോടെയാണ് ദില്ലി തുടങ്ങിയത്. പ്രണോയി ഹൈദരാബാദിന്റെ രാഹുല്‍ യാദവിനെ 15-10, 9-15, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ ഡബിള്‍സിലും ജയം ദില്ലിക്കൊപ്പം നിന്നു. ബി ചായ്, ജോങിത് സഖ്യം അരുണ്‍ ജോര്‍ജ്, ബോദിന്‍ ഇസ്ര സഖ്യത്തെ 8-15, 15-9, 15-8 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.

സിന്ധു

കടുത്തപോരാട്ടം നടക്കുമെന്ന് കരുപ്പെട്ട പിവി സിന്ധു ഇവ്ജീനിയ കൊസെസ്റ്റ്കയ പോരാട്ടത്തില്‍ സിന്ധു അനായാസ ജയമാണ് കണ്ടെത്തിയത്. സ്‌കോര്‍ 15-11, 15-9. അതേസമയം പിന്നീട് നടന്ന പുരുഷ സിംഗിള്‍സില്‍ ദില്ലിയുടെ ടോമി സുഗിയാര്‍തോ, മാര്‍ക്ക് കാല്‍ജോവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-6, 15-11. ഒടുവിലായി നടന്ന മിക്‌സഡ് ഡബിള്‍സില്‍ ഹൈദരാബാദിനായിരുന്നു ജയം. റാങ് കിം, ഇയോം വോന്‍ സഖ്യം ഹസിന്‍ ലീ, വാങ് സഖ്യത്തെ 15-7, 15-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

Story first published: Thursday, January 10, 2019, 10:00 [IST]
Other articles published on Jan 10, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+