പിബിഎല്‍; അവാധെയെ തകര്‍ത്ത് ബെംഗളുരു റാപ്‌റ്റേഴ്‌സ് സെമിയില്‍
ഹൈദരാബാദ്: ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് സെമി ഫൈനലില്‍ കടന്നു. അവസാന ലീഗ് മത്സരത്തില്‍ അവാധെ വാരിയേഴ്‌സിനെതിരെ 5-0 എന്ന നിലയില്‍ ജയം സ്വന്തമാക്കിയാണ് ബെംഗളുരുവിന്റെ കുതിപ്പ്. ഇത്തവണ ഒരു മത്സരത്തില്‍പോലും തോല്‍വിയറിയാത്ത ലോക രണ്ടാം നമ്പര്‍ താരം തായ് സു യിങ് ബെംഗളുവിനുവേണ്ടി തിളങ്ങി. സെമിയില്‍ ബെംഗളുരു പൂണെ 7 ഏസസിനേയും ചെന്നൈ സൂപ്പര്‍ സ്റ്റാര്‍സ് നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനേയും നേരിടും.
പുരുഷ ഡബിള്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ അവാധെ വാരിയേഴ്‌സാണ് ജയം സ്വന്തമാക്കിയത്. കോ സങ് ഹ്യൂന്‍, ഷിന്‍ ബീക്ക് ചിയോള്‍ സഖ്യം അരുണ്‍ ജോര്‍ജ്, റിയാന്‍ ഔഗാഗ് ടീമിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 14-15, 15-7, 15-11. പിന്നീട് നടന്ന നാല് മത്സരങ്ങളിലും അവാധെയ്‌ക്കെതിരെ ബെംഗളുരു ജയം സ്വന്തമാക്കി. ആദ്യ പുരുഷ സിംഗിള്‍സില്‍ ലെവര്‍ഡെസ്, അജയ് ജയറാമിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-9, 15-9.

വനിതാ സിംഗിള്‍സില്‍ ബെയ്വന്‍ സാങ്ങിനെതിരെയാണ് തായ സൂവിന്റെ വിജയം. സ്‌കോര്‍ 15-12, 15-12. നിര്‍ണായകമായ രണ്ടാം പുരുഷ ഡബിള്‍സില്‍ സായ് പ്രണീത് വിന്‍സെന്റിനേയും പരാജയപ്പെടുത്തി. സ്‌കോര്‍ 15-11, 15-13. മിക്‌സഡ് ഡബിള്‍സില്‍ പെങ് സൂണ്‍ ചാന്‍, ഇയോം ഹെ വോണ്‍ സഖ്യം കോ സങ് ഹ്യുന്‍, ക്രിസ്റ്റിനെ പെഡേഴ്‌സണ്‍ ജോഡിക്കെതിരെയും വിജയംകണ്ടു. സ്‌കോര്‍ 7-15, 15-12, 15-11.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications