പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; പുതുവര്‍ഷദിനത്തില്‍ ജയത്തോടെ സിന്ധു, ഹൈദരാബാദിന് ജയം
പൂണെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ പുതുവര്‍ഷദിനത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനെ ഹൈദരാബാദ് ഹണ്ടേഴ്‌സ് തോല്‍പ്പിച്ചു. ഇരു ടീമുകളും തമ്മില്‍ നടന്ന അഞ്ചു മത്സരങ്ങിളില്‍ നാലിലും ഹൈരാബാദ് ജയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൈന നേവാളും പിവി സിന്ധും നേര്‍ക്കുനേര്‍വന്നതാണ് മത്സരത്തിന്റെ പ്രത്യേകത.
ആഴ്‌സനലിനും ടോട്ടനത്തിനും ജയത്തോടെ പുതുവര്‍ഷത്തുടക്കം... സിറ്റിയെ പിന്തള്ളി സ്പര്‍സ് രണ്ടാമത്
സിന്ധുവും സൈനയും തമ്മില്‍ നടന്ന മത്സരത്തില്‍ സിന്ധു വിജയം കണ്ടു. 11-15, 15-9, 15-5 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ സെറ്റില്‍ സൈനയ്ക്ക് ജയിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ സിന്ധു ആധിപത്യം നേടി. നേരത്തെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൈന കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തില്ലെന്ന് മത്സരത്തില്‍ വ്യക്തമായിരുന്നു.

പുരുഷന്മാരുടെ സിംഗിള്‍സില്‍ ഹൈദരാബാദിന്റെ മാര്‍ക്ക് കാല്‍ജൗ നോര്‍ത്ത് ഈസ്റ്റ് താരം ഹൗവേയിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 51-11, 15-14. മറ്റൊരു സിംഗിള്‍സില്‍ ലീ ഹൈയുന്‍ നോര്‍ത്ത് ഈസ്റ്റിന്റെ താനോങ്‌സ്‌കിനെ 10-15, 15-13, 15-9 എന്ന സ്‌കോറിനും വീഴ്ത്തി. മിക്‌സഡ് ഡബിള്‍സിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് ജയം സ്വന്തമാക്കിയത്. കിം സാ രംഗ്, ഇയോം ഹൈ വോന്‍ എന്നിവര്‍ ചേര്‍ന്ന സഖ്യം 15-8, 15-14 എന്ന സ്‌കോറിന് കിം ഹനാ, ലിയോമിന്‍ സഖ്യത്തോട് തോല്‍ക്കുകയായിരുന്നു. ഒടുവിലായി നടന്ന പുരുഷ ഡബിള്‍സില്‍ ഇസാര, കിം സാ രംഗ് സഖ്യം സിയോങ്, ചുന്‍ കൂട്ടുകെട്ടിനെ 15-10, 12-15, 15-14 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications