വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; അവാധെ വാരിയേഴ്‌സിനെ വീഴ്ത്തി പൂണെ 7 ഏസസ്

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ അഞ്ചിലെ ഒരു മത്സരത്തില്‍ അവാധെ വാരിയേഴ്‌സിനെതിരെ പൂണെ 7 ഏസസ് വിജയംകണ്ടു. 4-1 എന്ന നിലയിലാണ് പൂണെയുടെ വിജയം. പുരുഷ ഡബിള്‍സിലും രണ്ടാം പുരുഷ സിംഗിള്‍സിലും മാത്രമാണ് അവാധെയ്ക്ക് ജയിക്കാനായത്. ജയത്തോടെ പൂണെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍സ്റ്റാര്‍സും നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സും നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു.

പുരുഷ ഡബിള്‍സില്‍ വിജയക്കുതിപ്പിലായിരുന്ന ചിരാഗ് ഷെട്ടി, ഹേന്ദ്ര സെത്തിയവാന്‍ സഖ്യത്തെ തോല്‍പ്പിച്ച് കോ സങ് ഹ്യൂന്‍, ഷിന്‍ ബീക്ക് ചിയോള്‍ എന്നിവര്‍ മികച്ച തുടക്കമാണ് അവാധെ വാരിയേഴ്‌സിന് നല്‍കിയത്. സ്‌കോര്‍ 15-6, 9-15, 15-12. എന്നാല്‍, തുടക്കം മുതലാക്കാന്‍ പിന്നീടെത്തിയവര്‍ക്ക് കഴിഞ്ഞില്ല. വനിതാ സിംഗിള്‍സില്‍ ബെയ്വന്‍ സാങ്ങിനെ റിതുപര്‍ണ ദാസ് അട്ടിമറിച്ചത് പൂണെയ്ക്ക് നേട്ടമായി. സ്‌കോര്‍ 15-13, 15-12.

തിരിച്ചുവരവിന് തിടുക്കം വേണ്ട; ഹര്‍ദിക്കിനെ ഉപദേശിച്ച് സഹീര്‍ ഖാന്‍തിരിച്ചുവരവിന് തിടുക്കം വേണ്ട; ഹര്‍ദിക്കിനെ ഉപദേശിച്ച് സഹീര്‍ ഖാന്‍

pblpune7aces

മിക്‌സഡ് ഡബിള്‍സിലും പൂണെയ്ക്കായിരുന്നു ജയം. ക്രിസ് അഡ്‌കോക്ക്, ഗബ്രിയേല അഡ്‌കോക്ക് സഖ്യം ക്രിസ്റ്റിന പെഡേഴ്‌സണ്‍ ഇവാന്‍ സൊസോനോവ് സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-6, 15-9. ആദ്യ പുരുഷ സിംഗിള്‍സില്‍ കീന്‍ യു ലോ ശുഭാങ്കര്‍ റോയിയെ തോല്‍പ്പിച്ചതോടെ പൂണെ മത്സരം സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ 15-12, 15-14. അവസാന സിംഗിള്‍സില്‍ അവാധെയുടെ അജയ് ജയറാം കസുമാസ സകായിയെ തോല്‍പ്പിച്ചങ്കെങ്കിലും കാര്യമുണ്ടായില്ല. സ്‌കോര്‍ 6-15, 10-15, 15-13.

Story first published: Tuesday, February 4, 2020, 9:27 [IST]
Other articles published on Feb 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X