Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിബിഎല്‍; നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സ് ഫൈനലില്‍

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സ് ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ ചെന്നൈ സൂപ്പര്‍സ്റ്റാര്‍സിനെ 3-(-1)നാണ് വാരിയേഴ്‌സ് കീഴ്‌പ്പെടുത്തിയത്. സെമിയില്‍ മൂന്നു മത്സരങ്ങളിലും നോര്‍ത്ത് ഈസ്‌റ്റേണിന് മുന്നില്‍ ചെന്നൈ അടിയറവ് പറഞ്ഞു. രണ്ടാം സെമിയില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സ് പൂണെ 7 ഏസസിനെ നേരിടും.

മിക്‌സഡ് ഡബിള്‍സ് മത്സരമാണ് ആദ്യം നടന്നത്. ലീ യോങ് ഡീ, കിം ഹന ജോഡി നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ജയം നേടി. സമീത് റെഡ്ഡി, ജെസ്സിക്ക സഖ്യത്തെ 15-12, 9-15, 15-14 എന്നിങ്ങിനെ വാശിയേറിയ പോരാട്ടത്തിലാണ് വാരിയേഴ്‌സിന്റെ ജയം. അവസാന ഗെയിമില്‍ രണ്ട് ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാല്‍, പരിചയസമ്പത്ത് മുതലെടുത്ത് വാരിയേഴ്‌സ് താരങ്ങള്‍ വിജയം നേടി.

northeasternwarriors

ആദ്യ മത്സരം തോറ്റതോടെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ചെന്നൈയ്ക്ക് ജയം അനിവാര്യമായിരുന്നു. പുരുഷ സിംഗിള്‍സില്‍ ജയം പ്രതിക്ഷിച്ചിറങ്ങിയ ചെന്നൈയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ലീ ചൗക്ക്, ടോമി സുഗിയാര്‍ത്തോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 15-12, 15-12. പുരുഷ ഡബിള്‍സിലും വാരിയേഴ്‌സ് ജയിച്ചതോടെ വനിതാ സിംഗിള്‍സും പുരുഷന്മാരുടെ രണ്ടാം സിംഗിള്‍സും നടന്നില്ല. ബോദിന്‍ ഇസര, കൃഷ്ണപ്രസാദ് ജോഡി, സുമീത് റെഡ്ഡി, ധ്രുവ് കപില സഖ്യത്തേയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-13, 14-15, 15-10.

Story first published: Saturday, February 8, 2020, 10:26 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+