Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിബിഎല്‍; പൂണെ ഏസസിനും നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനും ജയം

ഹൈദരാബാദ്: പിബിഎല്‍ അഞ്ചാം സീസണില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പൂണെ ഏസസിനും നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനും ജയം. പൂണെ 5-2ന് ചെന്നൈ സൂപ്പര്‍സ്റ്റാര്‍സിനെ തോല്‍പ്പിച്ചപ്പോള്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സ് ഇതേ സ്‌കോറിന് മുംബൈ റോക്കറ്റ്‌സിനേയും തോല്‍പ്പിച്ചു. 15 പോയന്റുമായി ചെന്നൈയും 14 പൂണെയുമാണ് പോയന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

വനിതാ സിംഗിള്‍സിലൊഴികെ മറ്റെല്ലാ കളികളിലും പൂണെയ്ക്കായിരുന്നു ജയം. ക്രിസ്, ഗബ്രിയേലെ അഡ്‌ഹോക്ക് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ റങ്കിറെഡ്ഡി, ജെസ്സിക്ക സഖ്യത്തെ 15-10, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സില്‍ ചെന്നൈയുടെ ക്രിസ്റ്റി ഗില്‍മോര്‍ പൂണെയുടെ റിതുപര്‍ണദാസിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-12, 15-6. പുരുഷ സിംഗിള്‍സില്‍ പൂണെയുടെ ലോ കീന്‍, ലക്ഷ്യ സെന്നിനെ കീഴ്‌പ്പെടുത്തി. സ്‌കോര്‍ 15-13, 10-15, 15-8. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി, ഹേന്ദ്ര സെത്തിയവാന്‍ സഖ്യം, റങ്കിറെഡ്ഡി, സുമീത് റെഡ്ഡി ജോഡിയെ 15-12, 15-14 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. ഒടുവില്‍ നടന്ന പുരുഷ സിംഗിള്‍സിലും പൂണെ ജയം ആവര്‍ത്തിച്ചു. കസുമസ സകായി 15-10, 15-12 സ്‌കോറിന് സതീഷ് കുമാര്‍ കരുണാകരനെ പരാജയപ്പെടുത്തി.

pbl

പുരുഷ ഡബിള്‍സിലൊഴികെ മറ്റെല്ലാ കളികളിലും ജയിച്ചാണ് വാരിയേഴ്‌സ് മുംബൈയെ മറികടന്നത്. മിക്‌സഡ് ഡബിള്‍സില്‍ കിംസ രംഗ് പിയ ബെര്‍ണാഡെത്തിനെതിരെ ലീ യോങ്, കിം ന ഹ സഖ്യം ജയം കണ്ടെത്തി. സ്‌കോര്‍ 15-7, 5-15, 15-10. വനിതാ സിംഗിള്‍സില്‍ മിച്ചെലെ ലി, ശ്രേയാന്‍ഷി പര്‍ദേശിയേയും തോല്‍പ്പിച്ചു. സ്‌കോര്‍ 15-9, 15-11. പുരുഷ സിംഗിള്‍സില്‍ പി കശ്യപ് വീണ്ടും തോറ്റു. ലീ ചെക്ക് ഇയു 15-12, 15-11 എന്ന സ്‌കോറിനാണ് ജയിച്ചത്. പുരുഷ ഡബിള്‍സില്‍ മുംബൈയ്ക്കുവേണ്ടി കിം ജി ജംഹ്, കിം സ രംഗ് ടീം കൃഷ്ണ പ്രദാസ് ലീ യങ് സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-9, 15-8. രണ്ടാം പുരുഷ സിംഗിള്‍സില്‍ തനോങ്‌സാക്ക്, ലീ ഡോങ്ങിനെതിരെ വിജയംകണ്ടു. സ്‌കോര്‍ 15-10, 15-7.

Story first published: Friday, January 31, 2020, 11:25 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+