വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; ചെന്നൈയും നോര്‍ത്ത് ഈസ്‌റ്റേണും സെമി ഫൈനലില്‍

ഹൈദരാബാദ്: പിബിഎല്‍ അഞ്ചാം സീസണില്‍ ചെന്നൈ സൂപ്പര്‍ സ്റ്റാര്‍സും, നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സും സെമിഫൈനലിലെത്തി. ശനിയാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ പൂണെ 7 ഏസസിനെയും ചെന്നൈ സൂപ്പര്‍സ്റ്റാര്‍സ് അവാധെ വാരിയേഴ്‌സിനേയും തോല്‍പ്പിച്ചു. 5-0 എന്ന നിലയില്‍ ഏകപക്ഷീയമായിരുന്നു നോര്‍ത്ത് ഈസ്‌റ്റേണിന്റെ വിജയം. ചെന്നൈ 4-3ന് അവാധെ വാരിയേഴ്‌സിനേയും പരാജയപ്പെടുത്തി.

പുരുഷ ഡബിള്‍സില്‍ ഒഴികെ മറ്റെല്ലാ കളികളിലും നോര്‍ത്ത് ഈസ്‌റ്റേണ്‍ പൂണെയെ പിന്നിലാക്കി. ആദ്യ നടന്ന പുരുഷ സിംഗിള്‍സില്‍ തനോങ്‌സക്, സകായിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-13, 15-14. മിക്‌സഡ് ഡബിള്‍സില്‍ ക്രിസ്, ഗബ്രിയേല അഡ്‌കോക്ക് സഖ്യം ലീ യോങ്, കിം ഹ ന സഖ്യത്തോട് പരാജയപ്പെട്ടു. സ്‌കോര്‍ 15-6, 15-8. പുരുഷ സിംഗിള്‍സില്‍ ലോ കീന്‍ ഇയു, ലീ ഇയുവിനോയും തോറ്റു. സ്‌കോര്‍ 15-12, 15-8. വനിതാ സിംഗിള്‍സിലും നോര്‍ത്ത് ഈസ്‌റ്റേണിനായിരുന്നു വിജയം. മിച്ചലെ ലീ റിതുപര്‍ണ ദാസിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-8, 13-15, 15-13. ഒടുവിലായി നടന്ന പുരുഷ ഡബിള്‍സില്‍ ഹേന്ദ്ര സെത്തിയവാന്‍, ചിരാഗ് ഷെട്ടി സഖ്യം കൃഷ്ണപ്രസാദ്, ബോദിന്‍ ഇസര ജോഡിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-12, 15-8.

chennaisuperstar

ഐഎസ്എല്ലില്‍ ജംഷേദ്പൂരിന് നിര്‍ണായക മത്സരം, എതിരാളി എടികെഐഎസ്എല്ലില്‍ ജംഷേദ്പൂരിന് നിര്‍ണായക മത്സരം, എതിരാളി എടികെ

ചെന്നൈയും അവാധെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ പുരുഷ സിംഗിള്‍സില്‍ ചെന്നൈയ്ക്കായിരുന്നു ജയം. ലക്ഷ്യ സെന്‍ ശുഭാങ്കര്‍ റോയിയെ മറികടന്നു. സ്‌കോര്‍ 15-7, 15-8. പുരുഷ ഡബിള്‍സില്‍ അവാധെ ജയം സ്വന്തമാക്കി. ധ്രുവ് കപില റെങ്കിറെഡ്ഡി സഖ്യം ഇവാന്‍ സൊസോനോവ്, കോ സങ് ഹ്യുന്‍ സഖ്യത്തോട് തോറ്റു. സ്‌കോര്‍ 15-12, 11-15, 10-15. പുരുഷ സിംഗിള്‍സില്‍ ജയത്തോടെ ചെന്നൈ തിരിച്ചെത്തി. വോങ് വിങ് കി വിന്‍സെന്റിനെ സുഗിയാര്‍ത്തോ പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 15-10, 15-8. വനിതാ സിംഗിള്‍സില്‍ ചെന്നൈയുടെ ഗായത്രി ഗോപീചന്ദ് ബെയ്വന്‍ സാങ്ങിനോട് തോറ്റു. സ്‌കോര്‍ 15-10, 15-5. അവസാനം നടന്ന മിക്‌സഡ് ഡബിള്‍സില്‍ ജയിച്ചാണ് ചെന്നൈ മത്സരം സ്വന്തമാക്കിയത്. റെങ്കിറെഡ്ഡി, ജെസ്സിക്ക സഖ്യം സങ് ഹ്യുയുന്‍ ക്രിസ്റ്റിന പെഡേഴ്‌സണ്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-11, 13-15,15-14.

Story first published: Sunday, February 2, 2020, 11:30 [IST]
Other articles published on Feb 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X