Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിബിഎല്‍; സിന്ധു ജയിച്ചിട്ടും ഹൈദരാബാദ് തോറ്റു, പൂണെ സെമിയില്‍

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പൂണെ 7 ഏസസ് സെമിയില്‍ കടന്നു. ഹൈദരാബാദ് ഹണ്ടേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ 2-1നായിരുന്നു പൂണെയുടെ വിജയം. ഹൈദരാബാദിന്റെ സൂപ്പര്‍താരം പിവി സിന്ധു സിംഗിള്‍സ് മത്സരത്തില്‍ ജയിച്ചെങ്കിലും മറ്റു കളിക്കാരുടെ തോല്‍വികള്‍ തിരിച്ചടിയായി. അവാധെ വാരിയേഴ്‌സും ബാംഗ്ലൂര്‍ റാപ്‌റ്റേഴ്‌സും തമ്മില്‍ നടക്കാനിരിക്കുന്ന മത്സര വിജയി ആയിരിക്കും സെമിയിലെത്തുന്ന അവസാന സ്ഥാനക്കാര്‍.

ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി ഹേന്ദ്ര സെത്തിയവാന്‍ സഖ്യം പൂണെയ്ക്കായി വിജയം കണ്ടു. ബെന്‍ ലാന്‍, സീന്‍ വെന്‍ഡി സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-12, 15-9. തുടര്‍ന്നുനടന്ന ആദ്യ പുരുഷ സിംഗിള്‍സിലും ജയം പൂണെ സ്വന്തമാക്കി. മിഥുന്‍ മഞ്ജുനാഥ്, പ്രിയാന്‍ഷു രജാവത്തിനെയാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 15-11, 11-15, 15-13.

pvsindhu-pbl

വനിതാ സിംഗിള്‍സില്‍ ജയത്തോടെ പിവി സിന്ധു ഹൈരദാബാദിന് പ്രതീക്ഷ നല്‍കി. റിതുപര്‍ണ ദാസിനേയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 15-7, 15-8. മിക്‌സഡ് ഡബിള്‍സില്‍ വ്‌ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യവും ഹൈരദാബാദിനായി ജയം സ്വന്തമാക്കി. ക്രിസ്, ഗബ്രിയേല അഡ്‌കോക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-9, 11-15, 15-8. നിര്‍ണായകമായ അവസാന സിംഗിള്‍സില്‍ ലോ കീന്‍, ഹൈദരാബാദിന്റെ സൗരഭ് വര്‍മയെ തോല്‍പ്പിച്ചതോടെ പൂണെ സെമി ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍ 15-14, 15-10.

Story first published: Thursday, February 6, 2020, 9:17 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+