വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; സിന്ധു വീണ്ടും തിളങ്ങി, മുംബൈയെ വീഴ്ത്തി ഹൈദരാബാദ്

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സിന് ജയം. മുംബൈ റോക്കറ്റ്‌സിനെ 4-3 എന്ന നിലയിലാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ട ഹൈദരാബാദ് പിവി സിന്ധുവിലൂടെയാണ് തിരിച്ചെത്തിയത്. വനിതാ സിംഗിള്‍സില്‍ കൂടാതെ പുരുഷ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഹൈദരാബാദ് വിജയം സ്വന്തമാക്കി.

ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ ജയത്തോടെയാണ് മുംബൈ തുടങ്ങിയത്. കിം ജി ജങ്, കിം സ രംഗ് സഖ്യം ബെന്‍ ലെന്‍, വ്‌ലാഡ്മിര്‍ ഇവാനോവ് ജോഡിയെ പരാജയപ്പെടുത്തി. സ്‌കോര്‍. 15-10, 15-8. ആദ്യ പുരുഷ സിംഗിള്‍സിലും മുംബൈയ്ക്കായിരുന്നു വിജയം. പി കശ്യപ് ഡാരന്‍ ലിയുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-8, 15-13. രണ്ട് കളികളിലും തോറ്റതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് പിവി സിന്ധു മത്സരത്തിനിറങ്ങിയത്.

pvsindhu-pbl

ടെന്നീസ് താരം അങ്കിത റെയ്‌നയ്ക്ക് ഐടിഎഫ് ടൂര്‍ണമെന്റില്‍ ഇരട്ടക്കിരീടംടെന്നീസ് താരം അങ്കിത റെയ്‌നയ്ക്ക് ഐടിഎഫ് ടൂര്‍ണമെന്റില്‍ ഇരട്ടക്കിരീടം

മുംബൈയുടെ ശ്രേയാന്‍ഷി പര്‍ദേശിയെ സിന്ധു അനായാസം മറികടന്നു. സ്‌കോര്‍ 15-5, 15-10. പുരുഷ സിംഗിള്‍സില്‍ പ്രിയാന്‍ഷു രജാവത്തിന്റെ മിന്നുന്ന പ്രകടനവും ഹൈരദാബാദിന് തുണയായി. ലീ ഡോങ്ങിനെ പ്രിയാന്‍ഷു അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍ 15-13, 15-9. നിര്‍ണായകമായ മിക്‌സഡ് ഡബിള്‍സില്‍ വ്‌ലാഡ്മിര്‍ ഇവാനോവ്, സിക്കി റെഡ്ഡി സഖ്യം കിം സ രംഗ്, പിയ സെബാദിയ സഖ്യത്തെ പരാജയപ്പെടുത്തിയതോടെ മത്സരം ഹൈദരാബാദിന് സ്വന്തമായി. സ്‌കോര്‍ 15-8, 15-8.

Story first published: Monday, February 3, 2020, 11:09 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X