വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; ആദ്യ കളിയില്‍ ചെന്നൈയ്ക്ക് ജയം, ഗുരുവിന്റെ മകളെ തോല്‍പ്പിച്ച് സിന്ധു

ചെന്നൈ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍സ്റ്റാര്‍സിന് ജയം. പിവി സിന്ധു ഉള്‍പ്പെടെ മികച്ച താരങ്ങളുമായി കളിക്കിറങ്ങിയ ഹൈദരാബാദ് ഹണ്ടേഴ്‌സിനെ 5-2നാണ് ടീം തോല്‍പ്പിച്ചത്. ലോക ചാമ്പ്യന്‍ പിവി സിന്ധുവും ഗുരു ഗോപീചന്ദിന്റെ മകള്‍ ഗായത്രി ഗോപീചന്ദും തമ്മിലുള്ള മത്സരം ശ്രദ്ധപിടിച്ചുപറ്റി. സിന്ധുവിനെതിരെ പൊരുതാന്‍പോലുമാകാതെയാണ് ഗായത്രി കീഴടങ്ങിയത്.

സിംഗിള്‍സില്‍ ടോമി സുഗിയാര്‍തോയും ലക്ഷ്യ സെന്നും ചെന്നൈയ്ക്കുവേണ്ടി ജയം സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, ജസ്സിക്ക സഖ്യവും ജയിച്ചതോടെ ചെന്നൈ ലീഡ് അഭേദ്യമായ നേടിയിരുന്നു. സിക്കി റെഡ്ഡി, വ്‌ലാഡ്മിര്‍ ഇവാനോവ് സഖ്യത്തെ 15-6, 13-15, 15-13 എന്ന സ്‌കോറിനാണ് സാത്വിക് സഖ്യം തോല്‍പ്പിച്ചത്. മത്സരത്തില്‍ സാത്വിക് മികവാര്‍ന്ന പ്രകടനം പുറത്തെടുത്തു.

pbl

മൂന്നാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ നാണംകെടുത്തി ഇംഗ്ലണ്ട്മൂന്നാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ നാണംകെടുത്തി ഇംഗ്ലണ്ട്

ഗായത്രിക്കെതിരെ തികഞ്ഞ ആധിപത്യത്തോടെയാണ് സിന്ധു തന്റെ ആദ്യ മത്സരം ജയിച്ചു കയറിയത്. സ്‌കോര്‍ 15-5, 15-5. ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗായത്രിക്ക് സിന്ധുവിന്റെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ടോമി സുഗിയാര്‍ത്തോ സൗരഭ് വര്‍മയേയാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 15-11, 15-10. ലക്ഷ്യ സെന്നിനെതിരെ ഹൈദരാബാദിന്റെ പ്രിയാന്‍ഷു രജാവത് പൊരുതിയെങ്കിലും ജയം പിടിച്ചെടുക്കാനായില്ല. സ്‌കോര്‍ 15-6, 13-15, 15-14.

Story first published: Tuesday, January 21, 2020, 16:28 [IST]
Other articles published on Jan 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X