പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; പൂണെ ഏസസിനെതിരെ ബെംഗളുരു റാപ്‌റ്റേഴ്‌സിന് വിജയം
പൂണെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ ആദ്യാവസാനം വാശിയേറിയ ഒരു പോരാട്ടത്തില്‍ പൂണെ ഏസസിനെതിരെ ബെംഗളുരു റാപ്‌റ്റേഴ്‌സിന് 4-3 എന്ന മാര്‍ജിനില്‍ വിജയം. കെ ശ്രീകാന്ത് അജയ് ജയറാം പോരാട്ടാമാണ് മത്സരത്തിലെ ഹൈലൈറ്റ്‌സ്. വിജയികളെ നിശ്ചയിക്കാനുള്ള അവസാന മത്സരത്തില്‍ സായ് പ്രണീത് കൗമാരതാരം ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചു.
പിബിഎല്‍: ചെന്നൈക്കു തകര്‍പ്പന്‍ ജയം... അഹമ്മദാബാദിനെ മുക്കി (6-1)
ആദ്യ മത്സരത്തില്‍ കെ ശ്രീകാന്തും അജയ് ജയറാമും മികച്ച കളിയാണ് കെട്ടഴിച്ചത്. ഇന്നേവരെ അജയ് ജയറാമിനെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന കെ ശ്രീകാന്ത് ഒടുവില്‍ വിജയം കണ്ടെത്തി. 10-15, 15-12, 15-14 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം. ആദ്യ സെറ്റിലെ തോല്‍വിക്ക് രണ്ടാം സെറ്റിലൂടെ ശ്രീകാന്ത് തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 14-14ന് ഒപ്പമെത്തിയെങ്കിലും അവസാന പോയന്റ് നേടി ശ്രീകാന്ത് ജയമുറപ്പിക്കുകയായിരുന്നു.

വനിതാ സിംഗിള്‍സില്‍ പൂണെയുടെ ക്യാപ്റ്റന്‍ കരോലിന മാരിന്‍ ബെംഗളുരുവിന്റെ വു തി ത്രാങ്ങിനെ 15-8, 15-5 എന്ന സ്‌കോറിന് നിലംപരിശാക്കി. പുരുഷ ഡബിള്‍സില്‍ ഹരേന്ദ്ര സെതിയവാന്‍, മുഹമ്മദ് അഹ്‌സാന്‍ ജോഡി പൂണെയുടെ ചിരാഗ് ഷെട്ടി, വ്‌ലാഡ്മിര്‍ ഇവാനോവ് സഖ്യത്തെ 15-12, 15-11 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇവാനോവ്, ലിനെ സഖ്യം 15-13, 15-9 എന്ന സ്‌കോറിന് ബെംഗളുരുവിന്റെ മാര്‍ക്കസ് എല്ലിസ്, ലൗറന്‍ സ്മിത്തിനെ കീഴ്‌പ്പെടുത്തി.
ഇരു ടീമുകളുടെ മൂന്നുവീതം മത്സരം ജയിച്ചതോടെ ബി സായ് പ്രണീത് ലക്ഷ്യ സെന്‍ മത്സരത്തിലേക്കായി ശ്രദ്ധയെല്ലാം. സമീപകാലത്ത് ജൂനിയര്‍ തലത്തില്‍ ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയ ലക്ഷ്യ സെന്‍ സീനിയര്‍ താരം ബെഗളുരുവിന്റെ സായ് പ്രണീതിനെ കീഴ്‌പ്പെടുത്തുമോ എന്നാണ് അറിയാനുണ്ടായിരുന്നത്. എന്നാല്‍, പരിചയസമ്പന്നത മുതലെടുത്ത് 15-9, 15-13 എന്ന സ്‌കോറില്‍ പ്രണീത് മത്സരം സ്വന്തമാക്കി. രണ്ടാം സെറ്റിലെ മികച്ച തിരിച്ചുവരവാണ് ലക്ഷ്യ നടത്തിയതെങ്കിലും വിജയം നേടാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications