പിബിഎല്‍: ചെന്നൈക്കു തകര്‍പ്പന്‍ ജയം... അഹമ്മദാബാദിനെ മുക്കി (6-1)
പൂനെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്‌സിന് അപ്രതീക്ഷിത തോല്‍വി. ചെന്നൈ സ്മാഷേഴ്‌സാണ് 6-1ന് അഹമ്മദാബാദിനെ കെട്ടുകെട്ടിച്ചത്. ബലേവാഡിയിലെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ചെന്നൈ അക്ഷരാര്‍ഥത്തില്‍ അഹമ്മദാബാദിനെ വാരിക്കളയുകയായിരുന്നു.

ട്രംപ് മാച്ചുള്‍പ്പെടെ കളിച്ച അഞ്ചു മല്‍സരങ്ങളിലും ചെന്നൈയോട് അഹമ്മദാബാദ് തോല്‍ക്കുകയായിരുന്നു. ട്രംപ് മാച്ചില്‍ ജയിച്ചാല്‍ ടീമിന് ലഭിക്കുന്നത് രണ്ടു പോയിന്റാണ്. തോല്‍ക്കുന്നവര്‍ക്കു ഒരു പോയിന്റും ലഭിക്കും.
ട്രംപ് മാച്ചില്‍ അഹമ്മദാബാദിന്റെ ലോക ആറാം റാങ്കുകാരനായ താരം വിക്ടര്‍ അക്‌സെല്‍സണ്‍ ചെന്നൈയുടെ രാജീവ് ഔസേഫിനോട് 12-15, 15-7, 13-15നു തോല്‍ക്കുകയായിരുന്നു. പരിക്കു ഭേദമായി തിരിച്ചെത്തിയ അക്‌സെല്‍സണ്‍ നിരവധി പിഴവുകളാണ് കളിയില്‍ വരുത്തിയത്.
Story first published: Monday, December 31, 2018, 14:44 [IST]
Other articles published on Dec 31, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications