Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിബിഎല്‍; ബെംഗളുരു റാപ്‌റ്റേഴ്‌സ് അഞ്ചാം സീസണ്‍ ചാമ്പ്യന്മാര്‍

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സ് ചാമ്പ്യന്മാരായി. ഫൈനലില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സിനെ 4-2 എന്ന നിലയിലാണ് ബെംഗളുരു കീഴ്‌പ്പെടുത്തിയത്. ബെംഗളുരുവിന്റെ സായ് പ്രണീത്, തായ് സൂ യിങ് എന്നിവരുടെ പ്രകടനം നിര്‍ണായകമായി. ഇതോടെ തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ചാമ്പ്യന്‍പട്ടം നേടുന്ന ആദ്യ ടീം കൂടിയായി ബെംഗളുരു.

പുരുഷ സിംഗിള്‍സ് മത്സരമാണ് ആദ്യം നടന്നത്. മത്സരത്തില്‍ ബെംഗളുരുവിന്റെ സായ് പ്രണീത് വാരിയേഴ്‌സിന്റെ ലീ ചൗക്ക് ഇയുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 14-15, 15-9, 15-3. ആദ്യ സെറ്റില്‍ കാലിടറിയ സായ് പ്രണീത് തുടര്‍ന്നുള്ള രണ്ട് സെറ്റിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. പുരുഷ ഡബിള്‍സില്‍ വാരിയേഴ്‌സ് ജയത്തോടെ തിരിച്ചെത്തി. അരുണ്‍ ജോര്‍ജ് റിയാന്‍ ഔഗങ് സഖ്യത്തെ ബോദിന്‍ ഇസര, ലീ യോങ് ഡീ സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-11, 13-15, 15-14.

pbl2020bengalururaptorschampions

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത തായ് സൂ യിങ്ങും, മിച്ചലെ ലീയും തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നില്ല. രണ്ട് സെറ്റിലും ബെംഗളുരുവിന്റെ തായ് സൂ അനാസായ വിജയമാണ് നേടിയത്. സ്‌കോര്‍ 15-9, 15-12. നിര്‍ണായകമായ മിക്‌സഡ് ഡബിള്‍സിലും ബെംഗളുരു ജയിച്ചതോടെ കിരീടം നിലനിര്‍ത്തുകയായിരുന്നു. ചെന്‍ പെങ് സൂണ്‍, ഇയോം ഹെ വോണ്‍ സഖ്യം കൃഷ്ണ പ്രസാദ്, കിം ഹാ ന സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-14, 14-15, 15-12.

Story first published: Monday, February 10, 2020, 9:33 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+