ലക്നൗ: പിബിഎല്‍ അഞ്ചാം സീസണിലെ മത്സരത്തില്‍ മുംബൈ റോക്കറ്റ്സിനെതിരെ അവാധെ വാരിയേഴ്സിന് വമ്പന്‍ ജയം. 5-0 എന്ന മാര്‍ജിനിലാണ് അവാധെ മുംബൈയെ മറികടന്നത്. വോങ് വിങ് കി വിന്‍സെന്റ്, ബെയ് വെന്‍ സാങ് എന്നിവര്‍ നിര്‍ണായക പോരാട്ടം നടത്തിയതാണ് ടീമിന് തുണയായത്. ജയത്തോടെ 10 പോയന്റുമായി ടീം രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്തു.
മിക്സഡ് ഡബിള്‍സില്‍ ഒഴികെ മറ്റൊരു മത്സരത്തിലും ജയിക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. മുംബൈയുടെ കിം സ രംഗ്, പിയ സെബാദിയ സഖ്യം, അവാധെയുടെ ക്രിസ്റ്റിന പെഡേഴ്സണ്, കോ സങ് ഹ്യു സഖ്യത്തെ 15-9, 15-14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്നു നടന്ന വനിതാ സിംഗിള്‍സില്‍ ബെയ്വന് സാങ്, മുംബൈയുടെ കഹോ ഗാര്‍ഗിനെ തകര്‍ത്തു. സ്കോര്‍ 15-3, 15-4.
ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ഒളിമ്പിക്സ് യോഗ്യത; വമ്പന്‍ തിരിച്ചവരവ്
രണ്ട് പുരുഷ സിംഗിള്‍സിലും അവാധെയ്ക്കൊയിരുന്നു ജയം. ആദ്യ സിംഗിള്‍സില്‍ വിന്‍സെന്റ്, പി കശ്യപിനെ വീഴ്ത്തി. സ്കോര്‍ 15-8, 15-10. രണ്ടാം സിംഗിള്‍സില്‍ അജയ് ജയറാം ലീ ഡോങ് കിയൂനിനേയും തോല്‍പ്പിച്ചു. സ്കോര്‍ 12-15, 15-6, 15-7. പുരുഷ ഡബിള്‍സില്‍ ക്യൂന്‍, ചിയോള്‍ സഖ്യം ജങ്, രംഗ് സഖ്യത്തേയും പരാജയപ്പെടുത്തി. സ്കോര്‍ 14-15, 15-10, 15-14.