Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ഐഐടി ബിരുദം, കന്നി പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം; നിതേഷിനെക്കുറിച്ചറിയാം

പാരീസ്: പാരാലിംപിക്‌സിലെ പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയുടെ നിതേഷ് കുമാറിന് സ്വര്‍ണ്ണം. ഫൈനലില്‍ ബ്രിട്ടണിന്റെ ഡാനിയല്‍ ബെതലിനെ 2-1നാണ് നിതേഷ് തോല്‍പ്പിച്ചത്. ആവേശകരമായ ഫൈനലിലെ ആദ്യ സെറ്റ് 21-14ന് നിതീഷ് കുമാര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 21-18ന് പൊരുതി തോറ്റു. മൂന്നാം സെറ്റ് 23-21നാണ് ജയിച്ചാണ് നിതീഷ് കുമാര്‍ സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്.

29കാരനായ നിതേഷ് കുമാര്‍ പാരാലിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന മൂന്നാമത്തെ താരമാണ്. ആദ്യ പാരാലിംപിക്‌സില്‍ത്തന്നെ മെഡല്‍ നേടിയ നിതേഷിനെക്കുറിച്ച് എല്ലാം അറിയാം. ചെറുപ്പത്തിലേ ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്ന നിതേഷിന് 2009ലാണ് അപകടം സംഭവിക്കുന്നത്. നിരവധി ചികിത്സക്ക് ശേഷം ജീവന്‍ തിരികെ ലഭിച്ചെങ്കിലും ഇടത് കാല്‍ മുറിച്ചു മാറ്റേണ്ടതായി വന്നു. ഇതോടെ ഫുട്‌ബോള്‍ താരമാകാനുള്ള മോഹം ഉപേക്ഷിക്കേണ്ടി വന്നു.

പഠനത്തില്‍ മിടുക്കനായിരുന്ന നിതേഷ് ഐഐടിയില്‍ നിന്ന് ബിരുദം നേടി. ബാഡ്മിന്റണില്‍ താല്‍പര്യം തോന്നിയത് ഇവിടെ വെച്ചാണ്. പഠനത്തോടൊപ്പം ബാഡ്മിന്റണും മുന്നോട്ട് കൊണ്ടുപോയ താരം 2016ല്‍ ഹരിയാന ടീമിനായി പാരാ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള ഈ മത്സരത്തില്‍ വെങ്കലം നേടിയതോടെ ആത്മവിശ്വാസം ലഭിച്ചു. പിന്നീട് പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം അദ്ദേഹത്തിന് മെഡല്‍ കൊണ്ടുവരാനായി.

nitesh kumar paralympics 2024

2022ലെ ഏഷ്യന്‍ പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടി. ഇതേ ടൂര്‍ണമെന്റില്‍ വെള്ളിയും വെങ്കലവും നേടി. 2018ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളിയും നേടി. ഇപ്പോള്‍ പാരാലിംപിക്‌സിലും ഇന്ത്യയുടെ അഭിമാന താരമായി മാറാനും നിതേഷിന് സാധിച്ചിരിക്കുകയാണ്. നേരത്തെ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്കായി യോഗേഷ് കാതുനിയ വെള്ളിയും നേടി. എഫ് 56 വിഭാഗത്തില്‍ സീസണിലെ ബെസ്റ്റ് പ്രകടനമായ 42.22 മീറ്റര്‍ ദൂരം താണ്ടിയാണ് താരം വെള്ളി നേടിയത്. ടോക്കിയോ ഒളിംപിക്‌സിലും യോഗേഷ് വെള്ളി നേടിയിരുന്നു.

Story first published: Monday, September 2, 2024, 17:40 [IST]
Other articles published on Sep 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+