Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ലക്ഷ്യക്കു സെമി കടുപ്പം! എതിരാളി ചില്ലറക്കാരനല്ല, സെമി എപ്പോള്‍? അറിയാം

പാരീസ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ ഗോള്‍ഡന്‍ ബോയ് ആയി മാറിയിരിക്കുന്നയാളാണ് യുവതാരം ലക്ഷ്യ സെന്‍. കരിയറിലെ ആദ്യ ഒളിംപിക്‌സില്‍ തന്നെ ഇന്ത്യയുടെ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ലാത്ത വമ്പന്‍ നേട്ടവും അദ്ദേഹം കുറിച്ചു കഴിഞ്ഞു. ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമാണ് ലക്ഷ്യ.

സ്വര്‍ണ മെഡലെന്ന ഏറ്റവും വലിയ സ്വപ്‌നത്തിനും ലക്ഷ്യക്കുമിടയില്‍ ഇനി വെറും രണ്ടു ജയങ്ങളുടെ ദൂരം മാത്രമേയുള്ളൂ. സെമി ഫൈനലില്‍ ജയിച്ച് മെഡലുറപ്പിക്കുകയായിരിക്കും ലക്ഷ്യക്കു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. സെമിയില്‍ അദ്ദേഹത്തിന്റെ എതിരാളി ആരാണെന്നും ഈ മല്‍സരം എപ്പോഴാണെന്നും നോക്കാം.

LAKSHYA SEN

രണ്ടാം സീഡും ഡെന്‍മാര്‍ക്കിന്റെ സൂപ്പര്‍ താരവുമായ വിക്ടര്‍ അക്‌സെല്‍സനാണ് സെമി ഫൈനലില്‍ ലക്ഷ്യയെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ താരത്തെ സംബന്ധിച്ച് ഈ പോരാട്ടം ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും. കാരണം ഡാനിഷ് താരത്തിനെതിരേ ലക്ഷ്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല.

ഇതു വരെ അഞ്ചു മല്‍സരങ്ങളില്‍ ഇരു താരങ്ങളും മുഖാമുഖം വന്നപ്പോള്‍ ഇതില്‍ നാലിലും ലക്ഷ്യ തോറ്റിരുന്നു. അതുകൊണ്ടു തന്നെ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും അദ്ദേഹം അടുത്ത പോരാട്ടത്തിനു ഇറങ്ങുക. നാളെ (ഞായര്‍) ഉച്ചയ്ക്കു 2.20 മുതലാണ് ലക്ഷ്യയും വിക്ടറും തമ്മിലുള്ള സെമി മല്‍സരം.

ഗെയിംസില്‍ ഇതുവരെ നടന്ന മല്‍സരങ്ങളിലെല്ലാം മാജിക്കല്‍ പ്രകടനമാണ് ലക്ഷ്യ കാഴ്ചവച്ചത്. ഇതു തുടരാന്‍ സാധിച്ചാല്‍ സെമിയിലും അദ്ദേഹത്തിനു ജയം അസാധ്യമായിരിക്കില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ ഗെയിം കൈവിട്ട് തോല്‍വി മുന്നില്‍ കണ്ടതിനു ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ലക്ഷ്യ സെമിയിലേക്കു മുന്നേറിയത്. ഈ പ്രകനം താരത്തിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

ചൈനീസ് തായിപേയിയുടെ ചൗ ടിയെന്‍ ചെന്നിനെയാണ് ലക്ഷ്യ ക്വാര്‍ട്ടറില്‍ 19-21, 21-15, 21-12നു മറികടന്നത്. അതിനു മുമ്പുള്ള പ്രീക്വാര്‍ട്ടറില്‍ നാട്ടുകാരന്‍ കൂടിയായ മലയാളി താരം എച്ച്എസ് പ്രണോയിയെ നിലം തൊടീക്കാതെയാണ് ലക്ഷ്യ കെട്ടുകെട്ടിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ അദ്ദേഹം 21-12, 21-6നു ജയിച്ചു കയറുകയായിരുന്നു.

Story first published: Saturday, August 3, 2024, 15:55 [IST]
Other articles published on Aug 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+