Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mykhel Exclusive: പോരാട്ടം കടുപ്പം, ആ ദിവസത്തെ പ്രകടനം നിര്‍ണായകം- സിന്ധുവിനെക്കുറിച്ച് അച്ഛന്‍

ഒളിംപിക്‌സില്‍ ഇത്തവണ ഇന്ത്യക്കു വേണ്ടി സൂപ്പര്‍ താരം പിവി സിന്ധു ഫൈനലിലുണ്ടാവുമെന്നു ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് അച്ഛനും അര്‍ജുന അവാര്‍ഡ് ജേതാവുമായ പിവി രമണ. വണ്‍ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മകളുടെ സാധ്യതകളെക്കുറിച്ച് മുന്‍ വോളിബോള്‍ താരം കൂടിയായ അദ്ദേഹം സംസാരിച്ചത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളാണ് സിന്ധു. ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ അവര്‍ രാജ്യത്തിനു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. 2016ലെ ഒളിംപിക്‌സില്‍ വെള്ളിയും 2021ല്‍ ടോക്കിയോയില്‍ വെങ്കലവുമാണ് സിന്ധു കഴുത്തിലണിഞ്ഞത്.

ചില പരിക്കുകള്‍ സിന്ധുവിനെ സമീപകാലത്തു പിടികൂടിയായിരുന്നു. ഇതു അവരുടെ പ്രകടനത്തെയും ബാധിച്ചിരുന്നു. ഗുരുതരമായ പരിക്കുകള്‍ക്കു ശേഷം താളം വീണ്ടെടുത്ത് പഴയ ലെവലില്‍ കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു രമണ പറയുന്നു. ബാഡ്മിന്റണ്‍ പോലെയൊരു വേഗതയേറിയ ഗെയിമില്‍ ഒരു താരത്തിനു പരിക്കിനു ശേഷം പഴയ താളത്തിലേക്കു തിരികെയെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷമാണ് സിന്ധുവിന്റെ കണംകാലിനു പരിക്കേല്‍ക്കുന്നത്.

PV SINDHU

2023 ഒക്ടോബര്‍ 27നാണ് അവള്‍ക്കു പരിക്കേറ്റതെന്നു എനിക്കു കൃത്യമായി ഓര്‍മയുണ്ട്. ഞാന്‍ ആ മല്‍സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. കഠിനാധ്വാനവും കുടുംബത്തിന്റെ പിന്തുണയും അതോടൊപ്പം രാജ്യത്തിന്റെ പ്രാര്‍ഥനകളുമാണ് സിന്ധുവിനെ ഇപ്പോള്‍ ഫോമിലേക്കു തിരികെയെത്താന്‍ സഹായിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവര്‍ പൂര്‍ണമായ തോതില്‍ പരിശീലനം ആരംഭിച്ചത്. പ്രകാശ് പാദുകോണും സായിയുമെല്ലാം സിന്ധുവിനെ ഒളിംപിക്‌സിനൊരുക്കുന്നതില്‍ മുന്‍കൈയെടുക്കുകയും ചെയ്തുവെന്നും രമണ വിശദമാക്കി.

പാരിസ് ഒളിംപിക്‌സില്‍ മികച്ച ഒരുപാട് താരങ്ങള്‍ ബാഡ്മിന്റണില്‍ മല്‍സരിക്കാനിറങ്ങുന്നുണ്ട്. കടുപ്പമേറിയ ഡ്രോയാണിത്. പക്ഷെ സിന്ധു ഒരിക്കല്‍ക്കൂടി ഫൈനലിലുണ്ടാവുമെന്നു ഞങ്ങള്‍ക്കു ആത്മവിശ്വാസമുണ്ട്. ഒളിംപിക്‌സ് പോലെയൊരു വലിയ വേദിയില്‍ മല്‍സരം നടക്കുന്ന ദിവസത്തെ പ്രകടനം വളരെ പ്രധാനമാണെന്ന കാര്യം നമ്മള്‍ ഓര്‍മിക്കേണ്ടതുമണ്ടെന്നും രമണപറഞ്ഞു.

PV SINDHU FAMILY

പ്രകാശ് സാര്‍ (പ്രകാശ് പാദുകോണ്‍) സിന്ധുവിനെ വിളിക്കുകയും പരിശീലനത്തിനു സഹായിക്കാമെന്നു സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് രാജ്യത്തിനായി അവള്‍ വീണ്ടുമൊരു ഒളിംപിക് മെഡല്‍ നേടണമെന്ന ലക്ഷ്യത്തോടൊയാണ്. സിന്ധു അതു ഹൃദയത്തില്‍ സ്വീകരിക്കുകയും സ്വയം അതിനായി സമര്‍പ്പിക്കുകയും ചെയ്തു.

ജര്‍മനിയിലായിരുന്നു സിന്ധു അവാസാനവട്ട പരിശീലനം നടത്തിയത്. ഈ മാസം നാലിനു ജര്‍മനിയിലെത്തിയ പ്രകാശ് സാര്‍ 22 വരെ അവിടെ തുടരുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ ഒരു വ്യക്തി അവള്‍ക്കായി ഒരുപാട് സമയം ചെലവഴിക്കുകയും പരിശ്രമിക്കുകയും ചെയ്തത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഞങ്ങള്‍ അദ്ദേഹത്തോടു വളരെയധികം നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായും രമണ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 31, 2024, 13:32 [IST]
Other articles published on Jul 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+