Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: പ്രീക്വാര്‍ട്ടര്‍ കടുപ്പമാവും, മിയ അഗ്രസീവ് താരം- സിന്ധു പറയുന്നു

തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡലെന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണ് ഇന്ത്യന്‍ വനിതാ ബാഡ്്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധു. ഇന്നു നടന്ന രണ്ടാം ഗ്രൂപ്പ് മല്‍സരവും ജയിച്ച് സിന്ധു പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയിരിക്കുകയാണ്. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍റ്റാണ് അവസാന 16ല്‍ ഇന്ത്യന്‍ താരത്തെ കാത്തിരിക്കുന്നത്. രാവിലെ നടന്ന ഗ്രൂപ്പ് ജെയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഹോങ്കോങ് താരം ച്യുങ് നാന്‍ യിയെയാണ് സിന്ധു 21-9, 21-16നു തകര്‍ത്തുവിട്ടത്. ലോക 34ാം റൗണ്ടുകാരിയായ ഹോങ്കോങ് താരത്തിനെതിരേ സിന്ധുവിന്റെ ആറാമത്തെ വിജയം കൂടിയായിരുന്നു ഇത്.

ച്യുങിനെതിരേ ആദ്യ സെറ്റ് ഏകപക്ഷീയമായി വിജയിക്കാന്‍ ഇന്ത്യന്‍ താരത്തിനായിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ സിന്ധുവിന് വെല്ലുവിളിയുയര്‍ത്തുന്ന പ്രകടനമാണ് ച്യുങ് കാഴ്ചവച്ചത്. 14-14ന് ഇരുവരും ഒരു ഘട്ടത്തില്‍ ഒപ്പത്തിനൊപ്പവുമായിരുന്നു. എങ്കിലും തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത സിന്ധു പിന്നീട് ടോപ് ഗിയറിലേക്കു കയറുകയും സെറ്റും കളിയും വരുതിയിലാക്കുകയുമായിരുന്നു.

pvsindhu

വരാനിരിക്കുന്ന കടുപ്പമേറിയ മല്‍സരങ്ങള്‍ക്കു മുമ്പ് ഇത്തരത്തിലുള്ള മല്‍സരങ്ങള്‍ വളരെ പ്രധാനമാണെന്നു വിജയത്തിനു ശേഷം സിന്ധു പ്രതികരിച്ചു. രണ്ടാം ഗെയിം മുതലാണ് എനിക്കു യഥാര്‍ഥ താളം വീണ്ടെടുക്കാനായത്. അതു വിജയത്തോടെ അവസാനിപ്പിക്കാനും സാധിച്ചു. ആദ്യ ഗെയിമില്‍ ചില അണ്‍ഫോഴ്‌സ് എറേഴ്‌സ് ഞാന്‍ വരുത്തിയിരുന്നു. പിന്നീട് തന്ത്രങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ എനിക്കു കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചു. വലിയൊരു മല്‍സരത്തിനു മുമ്പ് ഇതുപോലെയുള്ളള പരീക്ഷണങ്ങള്‍ പ്രധാനമാണെന്നും സിന്ധു വിശദമാക്കി.

Story first published: Wednesday, July 28, 2021, 17:05 [IST]
Other articles published on Jul 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+