For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: സിന്ധുവിനു വിജയത്തുടക്കം, ആദ്യ റൗണ്ടില്‍ അനായാസ വിജയം

കഴിഞ്ഞ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതവാണ് സിന്ധു

1

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സൂപ്പര്‍ താരം പിവി സിന്ധുവിന് വിജയത്തുടക്കം. ആദ്യറൗണ്ടില്‍ ഇസ്രായേല്‍ താരം സെനിയ പൊളികാര്‍പ്പോവയെ സിന്ധു തകര്‍ത്തുവിടുകയായിരുന്നു. അനായാസ വിജയമാണ് ഇന്ത്യന്‍ താരം നേടിയത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും സിന്ധുവിനു വെല്ലുവിളിയുയര്‍ത്താന്‍ പൊളിക്കാര്‍പോവയ്ക്കായില്ല. സ്‌കോര്‍: 21-7, 21-10. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് സിന്ധു.

ഗ്രൂപ്പ് ജെയില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ വിജയിക്കാന്‍ വെറും 28 മിനിറ്റുകള്‍ മാത്രമേ സിന്ധുവിനു വേണ്ടി വന്നുള്ളൂ. ആദ്യ ഗെയിം മുതല്‍ 26 കാരിയായ സിന്ധു എതിരാളിക്കു മേല്‍ കത്തിക്കറിയത്. കളിയിലേക്കു തിരിച്ചുവരാനുള്ള നേരിയൊരു പഴുതു പോലും അവര്‍ പൊളികാര്‍പോവയ്ക്കു നല്‍കിയില്ല. ഏഴു പോയിന്റുകള്‍ മാത്രമാണ് സിന്ധു പൊളികാര്‍പോവയ്ക്കു വിട്ടുനല്‍കിയത്.

രണ്ടാമത്തെ ഗെയിമിലും സിന്ധു ആധിപത്യം തുടര്‍ന്നു. ആദ്യ ഗെയിമിനെ അപേക്ഷിച്ച് മൂന്നു പോയിന്റുകള്‍ കൂടി നേടിയതൊഴിച്ചാല്‍ ഇസ്രായേല്‍ താരത്തിനു കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. 21-10ന് ഗെയിം സ്വന്തമാക്കിയ സിന്ധു കാര്യമായി വിയര്‍പ്പൊഴുക്കാതെ തന്നെ രണ്ടാംറൗണ്ടിലേക്കു മുന്നേറുകയും ചെയ്തു.

ശനിയാഴ്ച ബാഡ്മിന്റണില്‍ ഇന്ത്യക്കു സമ്മിശ്ര ദിവസമായിരുന്നു. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതിനു അട്ടിമറി തോല്‍വി നേരിട്ടപ്പോള്‍ പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി- സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി സഖ്യം വിജയത്തോടെ തുടങ്ങിയിരുന്നു. ഗ്രൂപ്പ് എയില്‍ ടോപ് സീഡുകളായ ലീങ് ഹാങ്- വാങ് ചിന്‍ ജോടിയെ 21-16, 16-21, 27-25 എന്ന സ്‌കോറിനു ഇന്ത്യന്‍ സഖ്യം വീഴ്ത്തുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ഇസ്രായേലിന്റെ മിഷ സില്‍ബര്‍മാനെതിരേയായിരുന്നു സായ്പ്രണീതിന്റെ തോല്‍വി. സ്‌കോര്‍ 21-17, 21-15.

അതേസമയം, 2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇത്തവണ ഇതു സ്വര്‍ണമാക്കി മാറ്റാമെന്ന ശുഭപ്രതീക്ഷയിലാണ്. അന്നു സ്പാനിഷ് സൂപ്പര്‍ താരം കരോലിന മാരിനോടായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇത്തവണത്തെ ഗെയിംസില്‍ അനായാസ ഗ്രൂപ്പിലാണ് താരം ഉള്‍പ്പെട്ടിട്ടുള്ളത്. ലോക റാങ്കിങില്‍ 34ാംസ്ഥാനത്തുള്ള ഹോങ്കോങിന്റെ ച്യുങ് ഗാന്‍ യി ഗാനാനാണ് സിന്ധുവിന്റെ അടുത്ത എതിരാളി.

Story first published: Sunday, July 25, 2021, 8:54 [IST]
Other articles published on Jul 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+