Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: സിന്ധു മുന്നോട്ടു തന്നെ, മിന്നും ജയത്തോടെ ക്വാര്‍ട്ടറില്‍

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു മുന്നേറ്റം തുടരുകയാണ്. മിന്നുന്ന വിജയവമായി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. എതിരാളിയുടെ കഥ കഴിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു 40 മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 21-15, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ സെറ്റില്‍ ശക്തമായ വെല്ലുവിളിയാണ് 12ാം സീഡായ മിയയില്‍ നിന്നും ആറാം സീഡായ സിന്ധുവിന് നേരിടേണ്ടിവന്നത്. പക്ഷെ രണ്ടാം സെറ്റില്‍ ഇന്ത്യന്‍ താരം തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്തപ്പോള്‍ എതിരാളി നിഷ്പ്രഭമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയ താരം കൂടിയായ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.

മിയക്കെതിരേയുള്ള ആധിപത്യം പ്രീക്വാര്‍ട്ടറിലും സിന്ധു നിലനിര്‍ത്തുകയായിരുന്നു. ഈ മല്‍സരത്തിനും മുമ്പ് 4-1 എന്നതായിരുന്നു ഡാനിഷ് താരത്തിനെതിരേ സിന്ധുവിന്റെ റെക്കോര്‍ഡ്. മിയയുടെ ഏക വിജയം ഈ വര്‍ഷമാദ്യം നടന്ന തായ്‌ലാന്‍ഡ് ഓപ്പണിലായിരുന്നു. ആദ്യ ഗെയിമില്‍ മികച്ച തുടക്കമായിരുന്നു മിയയുടേത്. 0-2ന് താരം മുന്നേറിയെങ്കിലും സിന്ധു ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 4-2നു ഇന്ത്യന്‍ താരം ലീഡ് നേടി. രണ്ടു പോയിന്റിന്റെ നേരിയ ലീഡുമായിട്ടാണ് സിന്ധു പലപ്പോഴും ഗെയിമില്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടിയ മിയ 13-11ന് ലീഡ് സ്വന്തമാക്കിയിരുന്നു. പൊരുതിക്കയറിയ സിന്ധു 19-15ന് മുന്നില്‍ കടന്നു. പിന്നീട് രണ്ടു പോയിന്റുകള്‍ കൂടി നേടി ആദ്യ സെറ്റ് കൈക്കലാക്കുകയും ചെയ്തു.

രണ്ടാം ഗെയിമില്‍ മിയക്കെതിരേ സിന്ധുവിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. ഒരിക്കല്‍പ്പോലും ഗെയിമില്‍ മുന്നില്‍ കയറാന്‍ അവരെ ഇന്ത്യന്‍ താരം അനുവദിച്ചില്ല. 4-0ന് കുതിച്ച സിന്ധു പിന്നീട് 8-4നും 11-6നും 13-7നും മുന്നില്‍ കടന്നു. പിന്നീട് ഇതു 14-10ഉം 16-11ഉം 19-11ഉം ആക്കി മെച്ചപ്പെടുത്തി ഇന്ത്യന്‍ സെന്‍സേഷന്‍ 21-15ന് ഗെയിമും മല്‍സരവും വരുതിയിലാക്കുകയും ചെയ്തു. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധു ഇത്തവണ സ്വര്‍ണം തന്നെയാവും സ്വപ്‌നം കാണുന്നത്.

Story first published: Thursday, July 29, 2021, 7:26 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+