For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: തുടരെ രണ്ടാം വിജയം, സിന്ധുവിനു പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്

ഹോങ്കോങ് താരത്തെയാണ് തോല്‍പ്പിച്ചത്

1

ടോക്കിയോ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പിവി സിന്ധു പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു. തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് മല്‍സരവും ജയിച്ചാണ് സിന്ധു നോക്കൗട്ട് റൗണ്ടില്‍ കടന്നത്. ലോക റാങ്കിങില്‍ 34ാം സ്ഥാനത്തുള്ള ഹോങ്കോങ് താരം ങാന്‍ യി ച്യുങിനൊയാണ് റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വിജയി കൂടിയായ ഇന്ത്യന്‍ താരം നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 21-9, 21-16. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഫെല്‍റ്റാണ് സിന്ധുവിന്റെ എതിരാളി.

മല്‍സരത്തിന്റെ തുടക്കം മുതല്‍ സിന്ധുവിനായിരുന്നു മുന്‍തൂക്കം. 11-5ന്റെ ലീഡുമായി മുന്നേറിയ ഇന്ത്യന്‍ താരം ഒരിക്കല്‍പ്പോലും എതിരാളിക്കു തിരിച്ചുവരാനുള്ള അവസരം നല്‍കിയില്ല. 21-9ന് സിന്ധു ആദ്യ സെറ്റ് പിടിച്ചെടുക്കുകയും ചെയ്തു.

പക്ഷെ രണ്ടാം സെറ്റില്‍ സിന്ധുവിന് ച്യുങ് ശക്തമായ വെല്ലുവിളിയുയര്‍ത്തി. ഒപ്പത്തിനൊപ്പം തന്നെ ഇരുവരും പോരാടി. 6-6, 7-7, 9-9-, 10-10, 12-12, 13-13 എന്നിങ്ങനെ പലപ്പോഴും ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ 15-14ന് മുന്നിലെത്തിയ സിന്ധു പിന്നെ വിട്ടുകൊടുത്തില്ല. നാലു പോയിന്റുകള്‍ തുടര്‍ച്ചയായി സ്വന്തമാക്കിയ ഇന്ത്യന്‍ താരം സെറ്റും മല്‍സരവും പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം, വനിതാ ഹോക്കിയോടെയായിരുന്നു ഇന്നു ഇന്ത്യയുടെ മല്‍സരങ്ങള്‍ ആരംഭിച്ചത്. ആവേശകരമായ മല്‍സരത്തില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍മാര്‍ കൂടിയായ ബ്രിട്ടനോടു ഇന്ത്യ 4-1നു പരാജയപ്പെട്ടു. ഇതോടെ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് സാധ്യതകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഈയിനത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമായിരുന്നു ഇത്. ആദ്യ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനോടു 1-5നു തോറ്റു കൊണ്ടു തുടങ്ങിയ ഇന്ത്യ പൂള്‍ എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ജര്‍മനിയോടു 0-2നും പരാജയം സമ്മതിച്ചിരുന്നു.

Story first published: Wednesday, July 28, 2021, 9:42 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+