Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യക്കു ഞെട്ടല്‍, സിന്ധുവിനു സെമിയില്‍ കാലിടറി!

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 18-21, 11-21. എങ്കിലും സിന്ധുവിന്റെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തില്‍ അവര്‍ ചൈനയുടെ ഹെ ബിങ് ജിയാവോയുമായി ഏറ്റുമുട്ടും. നാളെയാണ് (ഞായര്‍) സിന്ധു വെങ്കലത്തിനു വേണ്ടി ഇറങ്ങുക.

നാലാം സീഡും ആതിഥേയ താരവുമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തി സെമിയിലേക്കു കുതിച്ച സിന്ധുവിന് പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. 40 മിനിറ്റ് കൊണ്ടാണ് മുന്‍ ലോക ഒന്നാംനമ്പര്‍ താരം കൂടിയായ യിങ് സിന്ധുവിന്റെ ഫൈനല്‍ മോഹങ്ങള്‍ അവസാനിപ്പിച്ചത്.

മികച്ച രീതിയിലായിരുന്നു സിന്ധു മല്‍സരമാരംഭിച്ചത്. തുടക്കത്തില്‍ തന്നെ അവര്‍ ആദ്യ ഗെയിമില്‍ 5-2ന് മുന്നില്‍ കയറി. ബ്രേക്കിനു പിരിയുമ്പോള്‍ സിന്ധു 11-8ന് കുതിക്കുകയായിരുന്നു. പിന്നീട് കളി മാറിമറിയുന്നതാണ് കണ്ടത്. മല്‍സരത്തിലേക്കു ശക്തമായി തിരിച്ചുവന്ന യിങ് സ്‌കോര്‍ 15-16ലെത്തിച്ചു. 18-17ന് മുന്നേറിയ സിന്ധു വിജയം പ്രതീക്ഷിച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്ന യിങ് അടുത്ത നാലു പോയിന്റുകളും സ്വന്തമാക്കി 21-18ന് ഗെയിം കൈക്കലാക്കി. 21 മിനിറ്റ് കൊണ്ടായിരുന്നു ചൈനീസ് തായ്‌പേയ് താരം ഗെയിം സ്വന്തമാക്കിയത്.

രണ്ടാമത്തെ ഗെയിമില്‍ സിന്ധു ക്ഷീണിതയായി കാണപ്പെട്ടു. കോര്‍ട്ടിന്റെ നാനാഭാഗത്തേക്കും ഇന്ത്യന്‍ താരത്തെ യിങ് ഓടിച്ചു തളര്‍ത്തുന്നതാണ് കണ്ടത്. ഇതോടെ സിന്ധുവിന്റെ പല റിട്ടേണുകളും പിഴയ്ക്കുകയും ചെയ്തു. തുടക്കത്തില്‍ ഇരുവരും 4-4ന് ഒപ്പത്തിനൊപ്പം നിന്നെങ്കിലും പിന്നീട് യിങ് 11-7ന് മുന്നില്‍ കടന്നു. അതിനു ശേഷമൊരു തിരിച്ചുവരവ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിനുണ്ടായില്ല. 16-8ന് യിങ് ആധിപത്യം നേടിയതോടെ സിന്ധുവിന്റെ തോല്‍വി ഏറെക്കുറെ ഉറപ്പായിരുന്നു. 21-11ന് അവര്‍ ഗെയിമും മല്‍സരവും എതിരാളിക്കു അടിയറ വയ്ക്കുകയും ചെയ്തു.

Story first published: Saturday, July 31, 2021, 17:08 [IST]
Other articles published on Jul 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+