Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജ്വാലയില്ലെങ്കില്‍ കായിക മന്ത്രാലയത്തിന് ഫണ്ടില്ല

ദില്ലി: കുറച്ച് പൊട്ടിത്തെറിച്ചാലും മുട്ടിന് മുട്ടിന് വിവാദങ്ങളുണ്ടാക്കിയാലും റാക്കറ്റ് തന്നെ വലിച്ചെറിഞ്ഞാലും ബാഡ്മിന്റണ്‍ അസോസിയേഷന്‍ മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്, ജ്വാല ഗുട്ടയെയും സൈന നേവാളിനെയും പോലുള്ള ഉശിരന്‍ കളിക്കാരാണ് ഇന്ത്യയില്‍ ഈ കളിയെ ഇത്രയും ജനകീയമാക്കിയത് എന്ന്.

പ്രകാശ് പദുക്കോണ്‍, പി ഗോപീചന്ദ് എന്നിങ്ങനെ ചുരുക്കം ചില പേരുകളില്‍ നിന്നും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് വരെ തുടങ്ങാനുള്ള ആര്‍ജ്ജവം ബോര്‍ഡിന് ഉണ്ടാക്കിക്കൊടുത്തതും സൈനയും സിന്ധുവും ജ്വാലയും കാശ്യപും മറ്റും അടങ്ങുന്ന പുതുതലമുറയുടെ നേട്ടങ്ങളാണ്.

jwala gutta

എന്നിട്ടും ചില്ലറ വിവാദങ്ങളുടെയും ഈഗോയുടെയും പേരില്‍ ജ്വാല ഗുട്ടയെ വിലക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബായ് അഥവാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. എന്നാല്‍ ജ്വാലയെപ്പോലുള്ള കളിക്കാരെ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ കായികമന്ത്രാലയത്തിന് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കും എന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയുടെ മുന്നറിയിപ്പ്.

വിവാദങ്ങളുടെ വിശാദാംശങ്ങളിലേക്ക് കടക്കാന്‍ തയ്യാറായില്ലെങ്കിലും വിഷയത്തില്‍ എത്രയും വേഗം കായിക മന്ത്രാലയം ഇടപെടണം എന്ന സന്ദേശമാണ് മൊയ്‌ലി നല്‍കിയിരിക്കുന്നത്. പെട്രോളിയം സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡിന്റെ പേട്രണ്‍ കൂടിയാണ് വീരപ്പമൊയ്‌ലി. ജ്വാല ഗുട്ടയാകട്ടെ ഭാരത് പെട്രോളിയത്തിന്റെ സ്റ്റാഫും.

പെട്രോളിയം സ്‌പോര്‍ട്‌സ് പ്രൊമോഷന്‍ ബോര്‍ഡിന് നിരവധി താരങ്ങളുമായി കോണ്‍ട്രാക്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ പെട്രോളിയം മന്ത്രാലയും സ്‌പോണ്‍സര്‍ ചെയ്യുന്നുമുണ്ട്. ഐ ബി എല്‍ വിവാദങ്ങളെത്തുടര്‍ന്ന് ജ്വാലയ്ക്ക് ആജീവനാന്ത വിലക്കിന് ശുപാര്‍ശ നല്‍കിയ ബായ് നീക്കത്തെ ദില്ലി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Story first published: Friday, October 25, 2013, 12:31 [IST]
Other articles published on Oct 25, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+