ക്വാലാലംപുര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തായി. ക്വാര്‍ട്ടര്‍ഫൈനലില്‍ ചൈനയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനോട് 18-21, 19-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ എതിരാളിയേക്കാള്‍ ഏറെ മുന്നിലുണ്ടായിരുന്ന ശ്രീകാന്ത് അവസാന പോയന്റുകളില്‍ അനാവശ്യ പിഴവുകള്‍ വരുത്തി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
ലോകകപ്പ്: ന്യൂസിലാന്‍ഡിന് പിന്നാലെ പാകിസ്താനും ടീം പ്രഖ്യാപിച്ചു, ഉമറിനും റിയാസിനും ഇടമില്ല
ആദ്യ സെറ്റില്‍ ശ്രീകാന്ത് 16-11 എന്ന സ്‌കോറില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, പിന്നില്‍നിന്നും തിരിച്ചടിച്ച ചെന്‍ ലോങ് 21-18ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ശ്രീകാന്ത് 7-11ന് പിറകിലായിരുന്നെങ്കിലും 19-19 എന്ന നിലയില്‍ എതിരാളിയെ സമനിലയില്‍ പിടിച്ചു. 21-19ന് രണ്ടാം സെറ്റും ചൈനീസ് താരം സ്വന്തമാക്കിയതോടെ ശ്രീകാന്തിന് സീസണിലെ നാലാം ക്വാര്‍ട്ടര്‍ ഫൈനലിലും അടിതെറ്റി.

നേരത്തെ വനിതാ വിഭാഗത്തില്‍ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് 18-21, 19-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. നേരത്തെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് ആദ്യ റൗണ്ടില്‍ മടക്കടിക്കറ്റ് നല്‍കിയ താരമാണ് സങ് ജി. താരത്തിനെതിരെ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം സിന്ധുവിന് നഷ്ടമായി. രണ്ടു റൗണ്ടിലും അവസാന പോയന്റുകളില്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സിന്ധുവിന്റെ തോല്‍വി.