ലോകകപ്പ്: ന്യൂസിലാന്‍ഡിന് പിന്നാലെ പാകിസ്താനും ടീം പ്രഖ്യാപിച്ചു, ഉമറിനും റിയാസിനും ഇടമില്ല
കറാച്ചി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സാധ്യതാ ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട താരങ്ങളോട് ഏപ്രില്‍ 15, 16 തിയ്യതികളില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശോധനയ്ക്കു വിധേയരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും 18ന് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്താന്‍ പ്രഖ്യാപിക്കുന്നത്.

അടുത്തിടെ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയിലൂടെ ചില താരങ്ങള്‍ പാക് ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇവരും ലോകകപ്പ് സാധ്യതാ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഹമ്മദ് അബ്ബാസ്, ഷാന്‍ മസൂദ്, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വേഗമേറിയ ബൗളറെന്ന് ഓസീസ് താരം ഷെയ്ന്‍ വാട്‌സന്‍ വിശേഷിപ്പിച്ച ബൗളറാണ് ഹസ്‌നെയ്ന്‍. ഉമര്‍ അക്മല്‍, വഹാബ് റിയാസ്, സാദ് അലി എന്നിവരാണ് ലോകകപ്പ് സാധ്യതാ ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങള്‍.
പാകിസ്താന്റെ 23 അംഗ സാധ്യതാ ടീം
സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ആബിദ് അലി, ആസിഫ് അലി, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസന്‍ അലി, ഇമാദ് വസീം, ഇമാമുള്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, ഷതാബ് ഖാന്‍, ഷഹീന്‍ അഫ്രീഡി, ഷാന്‍ മസൂദ്, ഷുഐബ് മാലിക്ക്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications