Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹ കോര്‍ട്ടിലേക്ക് പിവി സിന്ധു, ആരാണ് വരന്‍? മിന്നുകെട്ട് എപ്പോള്‍, എല്ലാമറിയാം

ഹൈദരാബാദ്: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ സൂപ്പര്‍ താരവമായ പിവി സിന്ധു വിവാഹത്തിന്റെ കോര്‍ട്ടിലേക്ക്. ഈ മാസം 22ന് ഐടി പ്രൊഫഷണലായ വെങ്കട ദത്ത സായിയെ ഇന്ത്യന്‍ താരം മിന്നുകെട്ടും. പൊസിഡോക്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് വെങ്കട.

PV SINDHU

ഉദയ്പൂരില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹച്ചടങ്ങുകള്‍ നടക്കുക. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. 24നു ഹൈദരാബാദില്‍ വച്ച് വളരെ ഗ്രാന്റായ വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

ഹൈദരാബാദിലെ ഒരു ഇടത്തരം കുടുംബത്തില്‍ മുന്‍ വോളിബോള്‍ താരമായ പിവി രമണയുടെയും കായിക താരമായ വിജയയുടെയും മകളായാണ് സിന്ധു ജനിച്ചത്. കായിക കുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ ചെറുപ്പം മുതല്‍ തന്നെ താരത്തിനു ഇവയോടു വലിയ താല്‍പ്പര്യവുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ബാഡ്മിന്റണിലേക്കു ചുവടുവച്ച സിന്ധുവിനെ പരിശീലിപ്പിച്ചത് മുന്‍ താരം കൂടിയായ പുല്ലേല ഗോപീചന്ദാണ്.

സിന്ധുവിന്റെ വിവാഹത്തെക്കുറിച്ച് രമണയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇരുവരുടെയും കുടുംബങ്ങള്‍ നേരത്തേ തന്നെ പരസ്പരം അറിയുന്നവരാണ്. എന്നാല്‍ ഒരു മാസം മുമ്പാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചത്. ജനുവരി മുതല്‍ തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഇതാണ് വിവാഹത്തിനു ഏറ്റവും അനുയോജ്യമായ സമയമെന്നും രമണ പറയുന്നു.

ഈ കാരണത്താലാണ് ഡിസംബര്‍ 22ന് വിവാഹച്ചടങ്ങുകള്‍ നടത്താന്‍ ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായത്. റിസപ്ഷന്‍ 24നു ഹൈദരബാദിലും നടക്കും. അടുത്ത സീസണ്‍ വളരെ പ്രധാനപ്പെട്ടത് ആയതിനാല്‍ സിന്ധു ഉടന്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളി തുടരുമെന്ന് സിന്ധു

വിവാഹത്തിനു ശേഷവും മല്‍സരരംഗത്തു തുടരുമെന്നാണ് പിവി സിന്ധു കഴിഞ്ഞ ദിവസം പറഞ്ഞത്. 2028ല്‍ അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനു തയ്യാറെടുക്കുകയാണ് മുന്‍ ലോക ചാംപ്യന്‍ കൂടിയായ താരത്തിന്റെ ലക്ഷ്യം.

29 കാരിയായ സിന്ധു അടുത്തിടെ നടന്ന സയ്ദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടിയിരുന്നു. ചൈനയുടെ ലോക 119ാം നമ്പര്‍ താരമായ വു ലൂ യുവിനെയാണ് സിന്ധു 21-14, 21-16നു തോല്‍പ്പിച്ചത്. 2022നു ശേഷം ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

ഇന്ത്യന്‍ കായിക ചരിത്രത്തിലെ സുവര്‍ണ താരങ്ങളിലൊരാളായി വിഷേഷിപ്പിക്കപ്പെടുന്നയാളാണ് സിന്ധു. തുടര്‍ച്ചയായി രണ്ടു ഒളിംപിക്‌സുകളില്‍ രാജ്യത്തിനു മെഡല്‍ സമ്മാനിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. 2016ല്‍ റിയോയിലും 2020ല്‍ ടോക്കിയോയിലും നടന്ന ഗെയിംസുകളിലാണ് സിന്ധു മെഡല്‍ ചൂടിയത്. 2017ല്‍ കരിയര്‍ ബെസ്റ്റ് റാങ്കായ രണ്ടാം നമ്പറിലെത്താനും താരത്തിനു സാധിച്ചിരുന്നു.

Story first published: Tuesday, December 3, 2024, 7:01 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+