For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Tokyo Olympics: ഇന്ത്യക്കു വന്‍ തിരിച്ചടി, സൈനയും ശ്രീകാന്തും ഒളിംപിക്‌സിനില്ല!

ഇരുവര്‍ക്കും യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല

ടോക്കിയോ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സ് തയ്യാറെടുക്കുന്ന ഇന്ത്യക്കു വന്‍ തിരിച്ചടി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ഇത്തവണ മല്‍സരരംഗത്തുണ്ടാവില്ല. ഒളിംപിക്‌സിലെ ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്കു ഇരുവരും യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒളിംപിക്‌സിനുള്ള യോഗ്യതാ കാലാവധി ജൂണ്‍ 15നാണ് അവസാനിക്കുന്നത്. അതിനു മുമ്പ് ഇനി യോഗ്യതാ ടൂര്‍ണമെന്റുകളൊന്നും തന്നെയില്ലെന്നു ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അറിയിച്ചു.

1

പുനര്‍ ക്രമീകരിച്ച ടോക്കിയോ 2020 യോഗ്യതാ സംവിധാന പ്രകാരം ജൂണ്‍ 15ന് യോഗ്യതാ കാലാവധി അവസാനിക്കുകയാണ്. നിലവിലെ ടോക്കിയോ റാങ്കിങ് ലിസ്റ്റില്‍ ഇനി മാറ്റവുമുണ്ടാവില്ല. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ അന്തിമ ലിസ്റ്റ് വൈകാതെ തയ്യാറാക്കുമെന്ന് ബിഡബ്ല്യുഎഫ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

താരങ്ങള്‍ക്കു കൂടുതല്‍ പോയിന്റ് നേടാനും അതു വഴി ഒളിംപിക്‌സിനു യോഗ്യത നേടാനും ഇനി അവസരങ്ങളില്ല. ഒളിംപിക് യോഗ്യതാ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു കഴിഞ്ഞതായും ബിഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറി തോമസ് ലുന്‍ഡ് വ്യക്തമാക്കി. എങ്കിലും ഞങ്ങള്‍ക്കു ദേശീയ ഒളിംപിക് കമ്മിറ്റികള്‍, മറ്റു മെമ്പര്‍ അസോസിയേഷനുകള്‍ എന്നിവരില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. ഇതു പൂര്‍ത്തിയാവാന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നും ലുന്‍ഡ് കൂട്ടിച്ചേര്‍ത്തു.

2

ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് സൈന. ടോക്കിയോ റാങ്കിങ് ലിസ്റ്റില്‍ 22ാം സ്ഥാനത്തായിരുന്നു താരം. എന്നാല്‍ ജൂണ്‍ 15ന് മുമ്പ് ആദ്യ 16 റാങ്കുകളില്‍പ്പെടുന്ന താരങ്ങള്‍ക്കു മാത്രമേ ഒളിംപിക്‌സിനു യോഗ്യത ലഭിക്കുകയുള്ളൂ. ഇതോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയില്‍ നിന്നും ഒളിംപിക്‌സിനു അര്‍ഹത നേടിയ ഏക താരമായി പിവി സിന്ധു മാറി. പുരുഷ സിംഗിള്‍സിലെ ഏക സാന്നിധ്യം സായ് പ്രണീതാണ്.

പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഇത്തവണ കന്നി ഒളിംപിക്‌സ് കളിക്കും. സിംഗിള്‍സ്, ഡബിള്‍സ് എന്നിവയിലായി വെറും നാലു ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഇത്തവണ ഒൡപിക്‌സിനു യോഗ്യത നേടിയിട്ടുള്ളൂ. ടോക്കിയോ യോഗ്യതാ റാങ്കിങില്‍ 20ാം സ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വന്നതോടെയാണ് പുരുഷ സിംഗിള്‍സില്‍ പ്രമുഖ താരം ശ്രീകാന്തിനു യോഗ്യത നേടാനാവാതെ പോയത്.

Story first published: Friday, May 28, 2021, 18:13 [IST]
Other articles published on May 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+