Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; പിവി സിന്ധുവും സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവും സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍ കടന്നു. വനിതകളുടെ സിംഗിള്‍സില്‍ സിന്ധു തായ്‌ലന്‍ഡ് താരം നിഞ്ചോണ്‍ ജിന്താപോളിനെ 21-15, 13-21, 12-17 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്. തായ്‌ലന്‍ഡ് താരത്തിനെതിരെ സിന്ധുവിന്റെ നാലാം ജയമാണിത്.

ഐപിഎല്‍: അടുത്ത സീസണ്‍ തകര്‍ക്കും... കീഴടക്കാന്‍ അവരെത്തുന്നു, സ്മിത്തും വാര്‍ണറും!! കൂടെ ഇവരും
ഈവര്‍ഷം മൂന്ന് വെള്ളിമെഡലുകള്‍ നേടിയ സിന്ധുവിന്റെ അടുത്ത എതിരാളി കൊറിയയുടെ സങ് ജി ഹ്യുന്‍ ആണ്. കൊറിയന്‍ താരവുമായി ഏറ്റുമുട്ടിയപ്പോള്‍ 8-5 എന്ന നിലയില്‍ ജയം സിന്ധുവിനൊപ്പമാണ്. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ തായ്‌ലന്‍ഡ് താരം സുപന്യു അവിഹിങ്‌സനനെ 21-17, 21-14 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്. ചൈനയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ് ആണ് സമീറിന്റെ അടുത്ത എതിരാളി.

sindhuallenglandbadminton

നേരത്തെ, ദീര്‍ഘനാളായി കളത്തിന് പുറത്തായിരുന്ന പി കശ്യപ് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ജയിച്ചിരുന്നു. ക്വാളിഫൈയിങ് മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ ഹസു ജെന്‍ ഹാവോയെ 21-7, 12-21, 21-18 എന്ന സ്‌കോറിനാണ് കശ്യപ് തോല്‍പ്പിച്ചത്. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസ്‌ക ജിന്റിങ് ആണ് കശ്യപിന്റെ അടുത്ത എതിരാളി. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ്് രാജ്, അശ്വിനി പൊന്നപ്പ സഖ്യം 21-16, 19-21, 21-14 എന്ന സ്‌കോറിന് ചൈനീസ് തായ് പേയ് സഖ്യത്തെ കീഴ്‌പ്പെടുത്തി യോഗ്യത നേടിയിട്ടുണ്ട്.

Story first published: Wednesday, November 14, 2018, 14:35 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+