For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അടുത്ത സീസണ്‍ തകര്‍ക്കും... കീഴടക്കാന്‍ അവരെത്തുന്നു, സ്മിത്തും വാര്‍ണറും!! കൂടെ ഇവരും

ചില താരങ്ങളുടെ മടങ്ങിവരവിന് അടുത്ത സീസണ്‍ വേദിയാവും

By Manu
സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിനെ ആകാംക്ഷയോടെണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ തീപാറുന്ന പോരാട്ടങ്ങളായിരിക്കും 2019ല്‍ നടക്കാനിരിക്കുകയെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാണാതിരുന്ന ചില സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവാണ് അടുത്ത സീസണിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നത്.

വിലക്കും പരിക്കും മോശം ഫോമുമെല്ലാമാണ് ഈ താരങ്ങള്‍ക്കു സീസണ്‍ നഷ്ടപ്പെടുത്തിയത്. 2019ലെ ഐപിഎല്ലിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്ന പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ജാസണ്‍ ഹോള്‍ഡര്‍

ജാസണ്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസ് താരമായ് ജാസണ്‍ ഹോള്‍ഡര്‍ 2013ലാണ് ഐപിഎല്ലില്‍ അരങ്ങേറുന്നത്. അന്ന് ആറു മല്‍സരങ്ങളില്‍ താരം സിഎസ്‌കെയ്ക്കായി കളിക്കുകയും ചെയ്തു. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സ് ടീമുകള്‍ക്കായും ഹോഡര്‍ കളിച്ചിട്ടുണ്ട്. മോശം പ്രകടനത്തെ തുടര്‍ന്നു പിന്നീടുള്ള ലേലങ്ങളില്‍ ഒരു ടീമും അദ്ദേഹത്തെ വാങ്ങാന്‍ തയ്യാറായില്ല.
എന്നാല്‍ ഇപ്പോള്‍ ബാറ്റിങിലും ബൗളിങിലും ഒരുപോല മികച്ച പ്രകടനം നടത്തുന്ന വിന്‍ഡീസ് ക്യാപ്റ്റനു വേണ്ടി അടുത്ത സീസണിലെ ഐപിഎല്ലില്‍ ചില ഫ്രാഞ്ചൈസികള്‍ രംഗത്തെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

ഹനുമാ വിഹാരി

ഹനുമാ വിഹാരി

തുടര്‍ച്ചയായി മൂന്നു ഐപിഎല്ലുകളില്‍ ഒരു ടീം പോലും വാങ്ങാന്‍ കൂട്ടാക്കാതിരുന്ന താരമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ഹനുമാ വിഹാരി. 2015നു ശേഷം ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത താരം അടുത്ത സീസണില്‍ തിരിച്ചെത്താന്‍ സാധ്യതയേറെയാണ്. വലംകൈയന്‍ ബാറ്റ്‌സ്മാനായ വിഹാരി ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ താരം മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു.
ടെസ്റ്റില്‍ മാത്രമല്ല ഇന്ത്യന്‍ എ ടീമിനായുമ മികച്ച പ്രകടനമാണ് വിഹാരി പുറത്തെടുത്തത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുള്‍പ്പെട്ട പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 253 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടേത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതോടെയാണ് കഴിഞ്ഞ സീസണിലെ ഐപിഎല്‍ വാര്‍ണര്‍ക്കു നഷ്ടമായത്. 2016ല്‍ ഹൈദരാബാദ് ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത് വാര്‍ണറുടെ നായകത്വത്തിലായിരുന്നു.
അടുത്ത ഐപിഎല്ലിനു മുമ്പ് വിലക്ക് കഴിയുമെന്നതിനാല്‍ വാര്‍ണര്‍ ഹൈദരാബാദിനു വേണ്ടി വീണ്ടും കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഡെയ്ല്‍ സ്റ്റെയ്ന്‍

ഡെയ്ല്‍ സ്റ്റെയ്ന്‍

ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്‌നിനെ കഴിഞ്ഞ സീസണിലെ ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. താരത്തിന്റെ മോശം ഫോം തന്നെയായിരുന്നു ഇതിനു കാരണം. കൂടാതെ തുടര്‍ച്ചയായ പരിക്കുകളും സ്റ്റെയ്‌നിനു വില്ലനായി.
എന്നാല്‍ പരിക്കുകളെ തോല്‍പ്പിച്ച് അദ്ദേഹം വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെ സ്റ്റെയ്‌നിനെ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഏഴു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. തുടര്‍ച്ചയായി 140 കിമിക്കു മുകളില്‍ പന്തെറിയുന്ന സ്റ്റെയ്‌നിനെപ്പേലൊരു ലോകോത്തര താരത്തെ അടുത്ത ഐപിഎല്ലില്‍ തഴയുക ഫ്രാഞ്ചൈസികള്‍ക്കു ബുദ്ധിമുട്ടാവും.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

വാര്‍ണറെപ്പോലെ തന്നെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന മടങ്ങിവരവാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിന്റേത്. വാര്‍ണര്‍ക്കൊപ്പം പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തുകയും തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് ലഭിക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന് കഴിഞ്ഞ സീസണിലെ ഐപിഎല്‍ നഷ്ടമായത്. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റമായി നിയമിക്കപ്പെട്ടതിനു പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി വിലക്ക് സ്മിത്തിനു തിരിച്ചടിയായത്.
വാര്‍ണര്‍ക്കൊപ്പം വിലക്കിന്റെ കാലാവധി കഴിഞ്ഞ് സ്മിത്തും അടുത്ത സീസണില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്കുണ്ടെങ്കിലും കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം സ്മിത്ത് കളിച്ചിരുന്നു.

Story first published: Wednesday, November 14, 2018, 14:25 [IST]
Other articles published on Nov 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+