Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയ, ഷമി, ചഹല്‍, ഇപ്പോള്‍ സൈനയും!! ഞെട്ടിച്ച് വീണ്ടുമൊരു വിവാഹമോചനം, കാരണമെന്ത്?

ഇന്ത്യന്‍ കായിക രംഗത്തെ മുന്‍നിര താരങ്ങള്‍ക്കിടയില്‍ വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ പല കായിക ഇനങ്ങളിലെയും താരങ്ങള്‍ ജീവിത പങ്കാളിയുമായി വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരും വിവാഹ മോചനം കൂടി സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബാഡ്മിന്റണിലെ അഭിമാന താരങ്ങളും ഒളിംപ്യന്‍മാരുമായ സൈന നേഹാളും പി കശ്യപുമാണ് വിവാഹ മോചിതരായിരിക്കുന്നത്.

ബാഡ്മിന്റണിലെ സെലിബ്രിറ്റി കപ്പിളുകളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇവരുടെ വേര്‍പിരിയല്‍ രണ്ടു താരങ്ങളുടെയും ആരാധകരെ ഒരുപോലെ സ്തബ്ധരാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ സൈന തന്നെയാണ് വിവാഹമോചത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.

SAINA KASHYAP

സൈനയുടെ പോസ്റ്റ്

ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്കു കൊണ്ടുപോവുന്നു. വളരെയധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും കശ്യപ്പ് പരുപ്പള്ളിയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ സ്വയവും പരസ്പരവും സമാധാനം, വളര്‍ച്ച, ഹീലിങ് എന്നിവ തിരഞ്ഞെടുക്കുകയാണ്. ഓര്‍മകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്, മുന്നോട്ടും എല്ലാ നന്‍മകളും ആശംസിക്കുകയാണ്. ഈ സമയത്തു ഞങ്ങളെ മനസ്സിലാക്കുകയും സ്വകാര്യതയെ ബഹുാമാനിക്കുകയും ചെയ്തതിനു നന്ദി എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സൈന നേവാള്‍ കുറിച്ചത്.

2018 ഡിസബര്‍ 14ലായിരുന്നു കായിക ലോകത്തിനും ആരാധകര്‍ക്കും ആഹ്ലാദിക്കാന്‍ വക നല്‍കിയ സൈനയുടെയും കശ്യപിന്റെയും വിവാഹം. പത്തു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബാഡ്മിന്റണില്‍ മിന്നി നില്‍ക്കുന്ന സമയത്തായിരുന്നു സൈനയുടെയും കശ്യപിന്റെയും വിവാഹം.

പ്രതികരിച്ച് ഫാന്‍സ്

ഇനി ഒരുമിച്ചില്ലെന്നും വേര്‍പിരിയുകയുമാണന്ന സൈന നേഹാളിന്റെയും പി കശ്യപിന്റെയും പ്രഖ്യാപനം വലിയ ഷോക്കാണ് ആരാധകര്‍ക്കു നല്‍കിയത്. എന്തിനാണ് ഇത്ര കടുത്ത തീരുമാനമെടുത്തതെന്നും ഇതു പാടില്ലായിരുന്നുവെന്നുമെല്ലാം ഇരുവരുടെയും സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.

എന്താണ് സംഭവിച്ചത് കശ്യപ്? നിങ്ങളുടെ വേര്‍പിരിയല്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു തീരുമാനം അല്‍പ്പം കടന്നുപോയി. കായിക ലോകത്തെ മാതൃകാ ദമ്പതികളായി ചൂണ്ടിക്കാണിക്കപ്പെട്ട നിങ്ങളില്‍ നിന്നും ഇത്തരമൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല.

സൈന നേവാളും പി കശ്യപും നേരത്തേ പങ്കുവച്ചിട്ടുള്ള ഫോട്ടോസില്‍ വളരെയധികം സന്തുഷ്ടരായാണ് കാണപ്പെട്ടത്. വളരെ പെട്ടെന്നു ഇപ്പോള്‍ വേര്‍പിരിയല്‍ പ്രഖ്യാപനവും വന്നിരിക്കുകയാണ്. ബന്ധങ്ങള്‍ വളരെയധികം ശിഥിലമാണ്. എന്താണ് പെട്ടെന്നു സംഭവിച്ചത്? എന്തിനാണ് ഈ വേര്‍പിരിയില്‍? എന്നിങ്ങനെയായിരുന്നു ആരാധക പ്രതികരണങ്ങള്‍.

SAINA KASHYAP

ഗംഭീര കരിയര്‍

ഒളിംപിക്‌സില്‍ ഇന്ത്യക്കു ആദ്യമായി ബാഡ്മിന്റണില്‍ മെഡല്‍ സമ്മാനിച്ച താരം കൂടിയാണ് സൈന നേവാള്‍. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയാണ് അവര്‍ ചരിത്രം കുറിച്ചത്. കര്‍ണം മല്ലേശ്വരിയെക്കൂടാതെ ഈ ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡലണിഞ്ഞ രണ്ടാമത്തെ വനിതാതാരം കൂടിയായിരുന്നു സൈന.

ഒളിംപിക് മെഡല്‍ കൂടാതെ ഓരോ സ്വര്‍ണവും വെള്ളിയുമടക്കം രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പ് മെഡലും അവര്‍ രാജ്യത്തിനു നേടിത്തന്നിട്ടുണ്ട്. മാത്രമല്ല കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു തവണ സ്വര്‍ണം ചൂടാനും സൈനയ്ക്കായിട്ടുണ്ട്.

2014, 18 വര്‍ഷങ്ങളിലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ടു വെങ്കലം കൂടി അവര്‍ തന്റെ പേരില്‍ ചേര്‍ത്തിരുന്നു. 2015ല്‍ ലോക ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് റാങ്കിങില്‍ ഒന്നാമതെത്തിയതോടെ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരമായും സൈന മാറി.

കശ്യപാവട്ടെ പുരുഷ ബാഡ്മിന്റണില്‍ രാജ്യം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. സിംഗിള്‍സ് കരിയറില്‍ ലോക റാങ്കിങില്‍ ആറാം സ്ഥാനത്തു വരെയെത്താനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് കശ്യപ്. കൂടാതെ 2010ലെ ഗെയിംസില്‍ വെള്ളിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Story first published: Monday, July 14, 2025, 10:06 [IST]
Other articles published on Jul 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+