കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍താരം കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ആതിഥേയതാരം ഹന്‍സ് ക്രിസ്റ്റ്യന്‍ സോല്ബെര്ഗിനെയാണ് ശ്രീകാന്ത് വീഴ്ത്തിയത്. 21-16, 21-10 എന്ന സ്കോറില്‍ ഏകപക്ഷീയമായി ശ്രീകാന്ത് ജയം എത്തിപ്പിടിച്ചു. മത്സരം 35 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.
ധോണിയുടെ സമയം അടുക്കുന്നു, ഇനി പന്തിന്റെ കാലം... ഏകദിനത്തില്‍ സ്ഥിരം ടീമംഗമാക്കണം!! കാരണങ്ങള്‍
രണ്ടാം റൗണ്ടില്‍ ചൈനീസ് സൂപ്പര്‍താരം ലിന് ഡാന്‍ ആണ് ശ്രീകാന്തിന്റെ എതിരാളി. തായ്ലന്ഡ് താരത്തെ 21-13, 14-21, 21-7 എന്ന സ്കോറിന് വീഴ്ത്തിയാണ് ലിന് ഡാന്‍ രണ്ടാം റൗണ്ടിലെത്തിയത്. രണ്ടാം റൗണ്ടില്‍ കടന്ന ഇന്ത്യയുടെ മറ്റൊരു താരം സമീര്‍ വര്‍മ ടൂര്‍ണമെന്റിലെ മൂന്നാം സീഡ് ചൈനയുടെ ഷി യുഖിയെ തറപറ്റിച്ച് അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സ്കോര്‍ 21-17, 21-18.
നേരത്തെ ഇന്ത്യയുടെ മുന്‍നിരതാരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായിയിരുന്നു. അമേരിക്കയുടെ ബെയ്വന് സാങ്ങിനോട് (17-21, 21-16, 18-21) എന്ന സ്കോറിനാണ് സിന്ധുവിന്റെ തോല്‍വി. അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നേവാള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഹോങ്കോങ്ങിന്റെ ച്യുങ് എന്ഗാന് യിയോട് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു സൈന. സ്കോര്‍: 20-22, 21-17, 24-22.